നടൻ റിയാസ് ഖാന്റെ ഭാര്യ ആണ് ഉമ റിയാസ് ഖാൻ, ഇപ്പോൾ താൻ നോമ്പെടുത്തുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഒരു അഭിമുഖത്തിൽ, ഹിന്ദുവായിരുന്ന താൻ ആദ്യമായി നോമ്പെടുത്തപ്പോൾ ഭയങ്കര എസ്‌സിറ്റഡ് ആയിരുന്നുവെന്നു ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഉമ പറയുന്നു, കല്യാണം കഴിഞ്ഞപ്പോൾ തന്നെ  സംബന്ധിച്ച് എല്ലാം പുതിയതായിരുന്നു. ഹിന്ദു കുടുംബത്തിൽ ജനിച്ച താൻ  ബ്രാഹ്മണ സംസ്കാരത്തിലാണ് വളർന്നത്  . പഠിച്ചത് ക്രിസ്ത്യൻ സ്കൂളിലാണ്. അവിടെ പൊട്ട് തൊടുകയോ കമ്മലിടുകയോ ഇല്ല. ചെറുപ്പത്തിലേ തനിക്കത്എല്ലാം  പിന്നീട്  പഴക്കമായി

കല്യാണം കഴിഞ്ഞപ്പോൾ നോമ്പെടുത്തു അതും എക്സൈറ്റഡായിട്ട്, കാരണം എല്ലാം ശരിയായണോ ചെയ്യ്തതെന്ന്, എല്ലാ നോമ്പുമെടുത്തു.വീട്ടുകാർക്കെല്ലാം സന്തോഷമായിതനിക്ക് റിയാസിനോടുള്ള  സ്നേഹം കൊണ്ടാണ് നോമ്പെടുത്തത് ,റിയാസിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ്  ഭാര്യ ഉമ റിയാസ് നോമ്പിനെപ്പറ്റി ഇങ്ങനെ പറയുന്നത് .കുട്ടിക്കാലത്ത് തനിക്ക് സുന്നത്ത് ചെയ്തതിന്റെ ഓർമകളും റിയാസ് ഖാൻ പറഞ്ഞു


താൻ അന്ന് ഭയങ്കര ബഹളത്തിലായിരുന്നു, വീട്ടിലുള്ള മൂത്തവർ വെട്ടിക്കളയുമെന്ന് പറഞ്ഞ് വെറുതെ ഭയപ്പെടുത്തി റിയാസ് ഖാൻ ചിരിയോടെ പറയുന്നു, തനിക്ക് വൈകിയാണ് സുന്നത് ചെയ്തത്.ശരിക്കും ചെറിയ പ്രായത്തിൽആണ് സുന്നത് ചെയുന്നത് . പക്ഷെ ഞാൻ ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോയത്, പത്ത് വയസിലാണ് തനിക്ക് ചെയ്തത്.സുന്നത്ത് ചെയ്യുമ്പോൾ താൻ കരഞ്ഞെങ്കിലും ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ല റിയാസ് പറയുന്നു.തമിഴ് സം​ഗീത സംവിധായകനായ കാമേഷിന്റെ മകളാണ് ഉമ. ഇരുവരും പ്രണയിചാണ് വിവാഹം ചെയ്തത്, ഷരീഖ് ഹാസൻ, സമർത്ഥ് ഹാസൻ എന്നീ രണ്ട് മക്കളും ഇരുവർക്കുമുണ്ട്