ബിഗ് ബോസ് മലയാളം  മത്സരാർത്ഥി ഋതു മന്ത്ര ഇന്ന്  അവതാരകനായ മോഹൻലാലിന് മുന്നിൽ വെച്ച് നടത്തിയ തന്റെ പ്രണയത്തെപ്പറ്റിയുള്ള വെളിപ്പെടുത്തലാന്പോൾ  ഏറെ ശ്രദ്ധ് ആകർഷിചിരുന്നു.  പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ പറ്റി ഓരോ മത്സരാർത്ഥികളോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിനിടെയാണ് ഋതു നടത്തിയ പ്രസ്താവന പ്രേക്ഷകരെല്ലാം ശ്രദ്ധിച്ചത്.  പ്രണയം ഏറ്റവും മനോഹരമായ വികാരമാണ്, നമ്മൾ പ്രണയിച്ചുകൊണ്ടേയിരിക്കണം. ഈ പ്രപഞ്ചത്തിനോടും ലാലേട്ടനോടുമൊക്കെ പ്രണയമുണ്ട്. അങ്ങനെ എല്ലാവരും പ്രണയിച്ചു കൊണ്ടേയിരിക്കട്ടെ. കല്യാണമായെങ്കിൽ പോലും വിവാഹശേഷവും ആ പ്രണയം വിടാതിരിക്കട്ടെ. എപ്പോഴും പ്രണയത്തിൻ്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി ചെല്ലണം.  ഇതായിരുന്നു  തൻ്റെ പ്രണയത്തെ കുറിച്ചുള്ള കാഴ്ചപ്പാടായി ഋതു പറഞ്ഞത്. അതിന്റെ കൂടെത്തന്നെ തനിക്കൊരാളെ ഇഷ്ടമുണ്ടെന്നും എന്നാൽ അത് എന്താകുമെന്ന് അറിയില്ലെന്നും താൻ തിരിച്ച് ചെല്ലുമ്പോൾ അതുണ്ടാകുമോ എന്നറിയില്ലെന്നും ഋതു പറഞ്ഞിരുന്നു.

ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നടനും ഋതുവിന്റെ കാമുകനുമായ  ജിയ ഇറാനി ഇപ്പോൾ. ഋതുവിനൊപ്പമുള്ള ഒരു ചിത്രത്തിനോടപ്പം “തിരുമ്പി വന്ദ് പാറ് കണ്ണാ.. ചക്കര ഉമ്മ ” എന്നു അടികുറിപ്പോടെ ജിയ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സിവിരലായ മാറുന്നത്. ഇതിനു മുൻപ് തന്നെ ജിയാ താനും റിതുവുമായി കഴഞ്ഞ നാല് വർഷമായി പ്രണയത്തിലാണ്, ഞങ്ങൾ ഒരുമിച്ചു യാത്രകൾ ചെയ്യാറുണ്ട്, അവളുടെ ആയിരകണക്കിന് ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ട്  എന്ന് വെളിപ്പെടുത്തിയിരുന്നു.

താനും  ഋതുവും  കണ്ടുമുട്ടിയത് ഒരു ഷൂട്ടിംഗിനിടെയിൽ വച്ചാണെന്നും നീണ്ട സംഭാഷണത്തിന് ഒടുവിൽ തങ്ങൾക്ക് സമാനമായ ആശയങ്ങൾ ആണ് ഉള്ളതെന്ന് മനസിലായതായും ജിയ ഇതിനു മുൻപ് നടന്ന ഒരു  അഭിമുഖത്തിൽ പറഞ്ഞിരുന്നു.  താൻ വിവാഹിതനാണ് ഒരു ആൺകുട്ടിയുടെ അച്ഛനാണ്.  എന്നാൽ  താങ്ങൾ  വർഷങ്ങളായി വേർപിരിഞ്ഞു താമസിക്കുകയാണ്, ഫെബ്രുവരിയിൽ ഋതു ബിഗ് ബോസിലേക്ക് പോയതിന് ശേഷമാണ് നിയമപരമായി തങ്ങൾ  ഡിവോഴ്സ് ആകുന്നത്. അതിന് ശേഷമാണു ഋതുവുമായുള്ള  ചിത്രങ്ങൾ പങ്കിടാൻതെന്നും    ജിയ പറഞ്ഞിരുന്നു.