കടുവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജ് കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പ. കടുവ സൂപ്പർ ഹിറ്റല്ലേ അതുകൊണ്ട് തന്നെ കാപ്പയും കിടിലൻ ആയിരിക്കുമെന്നാണ് ആരാധകർ പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്നറിയിച്ച് പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ് . ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ എന്നിവരെയും കാണാം. നല്ല കലിപ്പ് ലുക്കിലുള്ള പൃഥ്വിരാജിനെയാണ് ഇതിൽ കാണാൻ കഴിയുക.

കടുവക്കുന്നേൽ കുറുവച്ചനുശേഷം ‘കൊട്ട മധു’ എന്ന കഥാപാതമാത്രമായാണ് പൃഥ്വിരാജെത്തുന്നത്.ജി ആർ ഇന്ദുഗോപൻ എഴുതിയ ശംഖുമുഖി എന്ന നോവലിനെ ആസ്പദമാക്കിയിട്ടുള്ളതാണ് ചിത്രം. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്