കീർത്തി ഉടൻ തന്നെ വിവാഹിതയാകുമെന്നും അതോടെ അഭിനയം വിടുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി കീർത്തി സുരേഷിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലം തള്ളുകയാണ് കീർത്തിയും കുടുംബവും ചെയ്തിട്ടുള്ളത്.

എന്നാൽ ഇപ്പോൾ വരുന്ന റിപോർട്ടുകൾ അനുസരിച്ചു അഭിനയരംഗത്തു നിന്ന് മാറി നിർമാണ  രംഗത്തേക്ക് കടക്കും വിവാഹത്തോടെ എന്നാണ് അറിയുന്നത്.കീർത്തി സുരേഷ് സമ്മതം അറിയിച്ചതോടുകൂടി വരനെ അന്വേഷിക്കാൻ തുടങ്ങിയെന്നും തറവാട്ടിലേക്ക് എത്തി വിവാഹത്തിന്റെ ഒരുക്കങ്ങളും ആരംഭിച്ചു.എന്നാൽ ഇതേ കുറിച്ചൊന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വാർത്തകളിൽ കീർത്തിയുടെയും കുടുംബത്തിന്റെയും പ്രതികരണം അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

ദിലീപ് നായകനായ കുബേരന്‍ എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു കീര്‍ത്തിയുടെ അരങ്ങേറ്റം. പിന്നീട് 2013 ൽ പുറത്തിറങ്ങിയ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെ നായികയായും മാറുകയായിരുന്നു.പിന്നീട് തമിഴിൽ നിന്നടക്കം കൂടുതൽ അവസരങ്ങൾ കീർത്തിയെ തേടി എത്തുകയായിരുന്നു. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കീർത്തി തിളങ്ങിയിട്ടുണ്ട്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരിൽ ഒരാളായി അറിയപ്പെടുന്ന കീര്‍ത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നിലവിൽ തമിഴ് സിനിമകളിലാണ് കീർത്തി കൂടുതലായി അഭിനയിക്കുന്നത്.