‘യാത്ര ‘ എന്ന തെലുങ്ക് ചിത്രത്തിന് ശേഷം മറ്റൊരു തെലുങ്കു ചിത്രത്തിനായി ഡേറ്റ് നൽകി മലയാളികളുടെ താരരാജാവ് .രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്നത് .സംവിധായകൻ സുരേന്ദ്ര റെഡ്‌ഡിയുടെ പുതിയ ചിത്രം ‘ഏജൻറ് ‘ലാണ് മമ്മൂട്ടി അഭിനയിക്കാൻ പോകുന്നത് .

ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത് .ഈ ചിത്രത്തിൽ അഖിൽ അക്കിനേനിയുടെ വില്ലനായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപോർട്ടുകൾ .പുതുമുഖം  സാക്ഷി വൈദ്യ നായികയാവുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് യൂറോപ്പിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി  മമ്മൂട്ടി ഒക്ടോബര്‍ 20ന് യൂറോപ്പിലേക്ക് പോകുമെന്നാണ് പുതിയ  റിപ്പോര്‍ട്ട്. നവംബർ ആദ്യവാരം വരെയാണ് യൂറോപ്പിലെ ഷൂട്ടിങ് ഉള്ളത് .അതിന് ശേഷം  ഹൈദരാബാദ്, വിശാഖപട്ടണം എന്നിവടങ്ങളിലായി ബാക്കി ഷൂട്ടിങ് നടക്കും .ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് ഏജന്റ്.

2019 ൽ പുറത്തിറങ്ങിയ ‘യാത്ര ‘ആയിരുന്നു അവസാനമായി മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം .വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം പറയുന്ന സിനിമയിൽ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയിരുന്നത് .ചിത്രം ജന ശ്രദ്ധെയും നേടിയിരുന്നു .