വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് മഞ്ജു സുനിച്ചൻ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരം  സിനിമയിലേക്ക് കടക്കുകയായിരുന്നു. പല തരത്തിലുള്ള വിമർശനങ്ങളും താരത്തിനെതിരെ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെതിരെയെല്ലാം ശക്തമായി പ്രതികരിക്കാൻ താരം യാധൊരു മടിയും കാണിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ മഞ്ജു പങ്കുവെച്ച ഒരു പോസ്റ്റ് ആരാധകരെ മുഴുവൻ നിരാശർ ആക്കിയിരിക്കുകയാണ്. തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വിയോഗ വാർത്തയാണ് മഞ്ജു ആരാധകരുമായി തന്റെ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരിക്കുന്നത്.

മഞ്ജുവിന്റെ ഭർത്താവ് സുനിച്ചന്റെ സഹോദരന്റെ മരണവാർത്തയാണ് മഞ്ജു അറിയിച്ചിരിക്കുന്നത്. ‘സുനിച്ചന്റെ ജേഷ്ഠസഹോദരൻ ബാബുച്ചായൻ വിടവാങ്ങി ആദരാഞ്ജലികൾ’ എന്നാണ് മഞ്ജു തന്റെ ഫേസ്ബുക്കിൽ സഹോദരന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിരിക്കുന്നത്. ബാഗ്ലൂരിൽ ആയിരുന്ന ബാബു താമസിച്ചിരുന്നത്. കോവിഡ് മൂലമാണ് ഇദ്ദേഹം മരണപ്പെട്ടത് എന്ന് നിരവധി പേര് ചോദിച്ചുവെങ്കിലും അതിനു മറുപടി താരം പറഞ്ഞില്ല. സുനിച്ചൻ നാട്ടിൽ ഇല്ലെന്നും താരം പറഞ്ഞു.