മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നടി മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ പങ്കുവെച്ച ചിത്രം ആണ് കൂടുതൽ ശ്രെധ പുലർത്തുന്നത്, അഭിനയ കാര്യത്തിൽ മാത്രമല്ല മഞ്ജു തന്റെ ഫിറ്റ്നസ് കാര്യത്തിലും അതീവ ശ്രെദ്ധ പുലർത്തുന്ന ഒരു നടി തന്നെയാണ്. ഇപ്പോൾ മഞ്ജു ഫുൾ സ്പ്ലിറ്റ് പോസിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ ആണ് പങ്കുവെച്ചിരിക്കുന്നത്.

നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്ക് വേണ്ടി ചെയ്യാൻ പോകുന്നില്ല. എന്ന അടികുറിപ്പോടു കൂടിയാണ് നടി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിരിക്കുന്നത്, നിരവധി സഹതാരങ്ങളും, ആരാധകരുമാണ് ഈ ചിത്രത്തിന് കമെന്റുമായി എത്തുന്നത്, അതിൽ കൂടുതൽ ശ്രെധേയമായ ഒരു കമെന്റ് നടൻ രമേശ് പിഷാരടിയുടെതാണ്.

എന്തായലും സ്വന്തം കാലിൽ നിൽക്കാനും, ഇരിക്കാനും കഴിഞ്ഞല്ലോ എന്നാണ്, പിഷാരടിയുടെ ഈ കമെന്റ് കിടിലൻ ആയിട്ടുണ്ടെന്നാണ് ആരാധകരും പറയുന്നത്. നടി ഗീതു മോഹൻദാസ് ചോദിക്കുന്നത്, ഇത് എപ്പോൾ എന്നാണ്, മഞ്ജുവിന്റെ ഈ സൂപ്പർ ചിത്രത്തിന് ആരാധകർ അടി പൊളി, വൗ എന്നൊക്കെയാണ് കമെന്റ് നൽകുന്നത്.