കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി ബീന ആന്റണിക്ക് കോവിഡ് ബാധിച്ചത്, ബീനയുടെ ഭർത്താവ് മനോജ് തന്നെ ആയിരുന്നു ഈ വിവരം പുറത്ത് വിട്ടത്, എന്റെ ബീന ഹോസ്പിറ്റലില്‍… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകള്‍… എന്ന ക്യാപ്ഷ്യനോടെയാണ് മനോജ് യൂട്യൂബില്‍ വീഡിയോ പങ്കിട്ടത്, ലൊക്കേഷനില്‍ വെച്ചാണ് നടിക്ക് രോഗം പിടിപ്പെട്ടത് എന്നാണ് സംശയം, അവിടെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. ലോക്ക്ഡൗണ്‍ തുടങ്ങും മുമ്പായിരുന്നു പരമ്പരയില്‍ പങ്കെടുക്കാന്‍ ബീന പോയത്. പിന്നാലെ തൊണ്ടവേദനയും, ശരീരവേദനയും തുടങ്ങി. അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ്  വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ബീന പൂർണ ആരോഗ്യ വതിയായി വീട്ടിൽ എത്തിയ കാര്യം അറിയിച്ചിരിക്കുകയാണ് മനോജ്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച… ആശുപത്രിയില്‍ നിന്നും കോവിഡ് നെഗറ്റീവായി പരിപൂര്‍ണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എന്റെ പെണ്ണിന്റെ ചുണ്ടില്‍ ദിവസങ്ങള്‍ക്ക് ശേഷം വിരിഞ്ഞ ഈ ചിരിയില്‍ … ഞാന്‍ സര്‍വ്വേശ്വരനോട് ആദ്യമേ കൈകള്‍ കൂപ്പി കടപ്പെട്ടിരിക്കുന്നു…എന്റെ പ്രിയപ്പെട്ട കൊച്ചച്ഛന്‍ ഡോ. പ്രസന്നകുമാര്‍…. മോള് ഡോ. ശ്രീജ…. ഇവരായിരുന്നു ആദ്യ ദിനങ്ങളില്‍ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ആദ്യ രക്ഷകര്‍… ഇഎംസി ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോള്‍ അത് ഞങ്ങള്‍ക്ക് ‘ദേവാലയം’ ആണ്) സെക്യൂരിറ്റി മുതല്‍ ഡോക്ടേഴ്‌സ് വരെ എല്ലാവരോടും പറയാന്‍ വാക്കുകളില്ല….

എന്റെ അച്ഛന്‍ അമ്മ സഹോദരങ്ങള്‍ ബീനയുടെ സഹോദരങ്ങള്‍ കസിന്‍സ് …. ഞങ്ങളുടെ സ്വന്തക്കാര്‍ ബന്ധുക്കള്‍ സുഹൃത്തുക്കള്‍ സിനിമാ സീരിയല്‍ സഹപ്രവര്‍ത്തകര്‍ രാഷ്ട്രീയ സുഹൃത്തുക്കള്‍.. എന്ന് വേണ്ട നാനാതുറകളിലുള്ളവര്‍…… എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങള്‍ ഊര്‍ജ്ജം…വെളുത്താട്ട് അമ്പലത്തിലെ മേല്‍ശാന്തിമാര്‍… കൃസ്തുമത പ്രാര്‍ത്ഥനക്കാര്‍…. സിസ്‌റ്റേഴ്‌സ്…. പിന്നെ മലയാള ലോകത്തെ ഞങ്ങള്‍ക്കറിയാവുന്ന… ഞങ്ങള്‍ക്കറിയാത്ത… ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാര്‍ത്ഥന… ആശ്വാസം…