നെയില്‍ പോളിഷും  റിമൂവറും പതിവായി  ഉപയോഗിക്കുന്നവരുടെ നഖവും ചുറ്റുമുള്ള തൊലിയും കേടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിന്റെ പ്രധാന കാരണം എന്തെന്നാൽ റിമൂവറില്‍ അടങ്ങിയിട്ടുള്ള അസിറ്റോണ്‍, സോഡിയം ഹൈഡ്രോക്സൈഡ് മുതലായവ ചര്‍മത്തിലെ കൊഴുപ്പിനെ നശിപ്പിക്കുന്നതിനാല്‍ ചര്‍മം വരണ്ട് ഇളകി വരുo. അതെ പോലെ ചില  വീര്യം കൂടിയ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കുമ്പോഴും ഇങ്ങനെ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ക്യൂട്ടിക്കിള്‍കേടായാല്‍ വെള്ളം അകത്ത് പ്രവേശിച്ച്‌ നീര്‍ക്കെട്ടും അണുബാധയും ഉണ്ടാകാം. മാനിക്യൂര്‍ ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.nail pealing problem solution

ഉപകരണങ്ങള്‍ സ്റ്റെറിലൈസ് ചെയ്യണം. ക്യൂട്ടിക്കിള്‍ മുറിക്കാത്തതാണ് നല്ലത്. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ നനുത്ത തുണി കൊണ്ട് ക്യൂട്ടിക്കിള്‍ തുടയ്ക്കുകയും ചെറുതായി നീക്കുകയും ചെയ്യാം.മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ നന്നല്ല. വിരലുകളും നഖവും ഇടയ്ക്ക് മോയ്സ്ചറൈസിങ് ക്രീം ഉപയോഗിച്ച്‌ തടവുക. അലര്‍ജിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ ചെയ്യാന്‍ മറക്കരുത്.