നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് “പടവെട്ട്‌”. യുവ താരം സണ്ണി വെയ്ൻ ആദ്യമായി നിർമ്മിക്കുന്ന ഈ മലയാള ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ലിജു കൃഷ്ണയാണ്. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം നടക്കുമ്പോൾ ആണ് സംവിധായകൻ ലിജു കൃഷ്ണ ഒരു കേസിൽ പെട്ട് പോലീസ് കസ്റ്റഡിയിൽ ആവുന്നത്. അത്കൊണ്ട് ചിത്രത്തിന്റെ അവസാന കുറച്ചു ദിവസങ്ങൾ ഷൂട്ട് ചെയ്തു തീർത്തത് അദ്ദേഹത്തിന്റെ സഹസംവിധായകൻ ആണെന്നാണ് വാർത്തകൾ പറയുന്നത്. ഏതായാലും ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പൂർണ്ണമായിരിക്കുകയാണ്. നിവിൻ പോളിക്കൊപ്പം മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് അരുവി എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അദിതി ബാലൻ ആണ്.
padavettu

ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷെഫീഖ് മുഹമ്മദ് അലിയാണ്. ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ, കൈനകിരി തങ്കരാജ്, ബാലൻ പാറക്കൽ, സുധീഷ് എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് നിവിൻ പോളി ശരീര ഭാരം കൂട്ടിയത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ വലിയ ചിത്രങ്ങളിൽ ഒന്നായി ആണ് പടവെട്ട്‌ ഒരുങ്ങുന്നത്.

padavettu