മലയാളി പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ. താരം നല്ലൊരു അഭിനേത്രി മാത്രമല്ല ഒരു ക്ലാസിക്കൽ ഡാൻസറും കൂടിയാണ്. മലയാളത്തിലും തമിഴിലും നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും വിട പറഞ്ഞിരുന്നു .എന്നാൽ പത്തു വര്ഷത്തിനു ശേഷം വീണ്ടു൦ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ എത്തിയിരിക്കുകയാണ്. ഇപ്പോൾ തന്റെ ജീവിതത്തെക്കുറിച്ചും ,ഇടവേളകളെക്കുറിച്ചും, തിരിച്ചു വരവിനെ കുറിച്ചും നവ്യ തന്റെ മനസ് തുറന്നിരിക്കുകയാണ്.


കലാകാരന്മാരുടെ വേദനകളെ കുറിച്ച് ആർക്കും ഒന്നും അറിയറണ്ടല്ലോ നടി പറയുന്നു. വേദനിച്ചിരിക്കുന്ന സമയത്ത് സെല്‍ഫി ചോദിച്ച് ആരാധകരെത്തിയ സംഭവവും നവ്യ പങ്കുവെച്ചു.ഒരു അപ്പന്‍ഡിസൈറ്റിസ് വേദന കൂടി ആശുപത്രിയില്‍ പോയിരുന്നു. വേദനയെടുത്ത് കരയുന്ന സമയത്തും എന്നോട് ചിലര്‍ സെല്‍ഫി ചോദിച്ചിരുന്നു. അങ്ങനെ ഉള്ള ഒരുപാടു അനുഭവങ്ങൾ എനിക്കുണ്ടയിട്ടുണ്ട് നവ്യ പറഞ്ഞു.


എന്നാൽ താരത്തിന്റെ തിരിച്ചു വരവ് ഇരു കൈയും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. തന്റെ വീണ്ടുമുള്ള ഈ തിരിച്ചു വരവിനെ കുറിച്ച് താരം പറയുന്നത് തന്റെ വീട്ടിലേക്കു ഉള്ള തിരിച്ചു വരവ് പോലെയായിരുന്നു എന്ന് നടി പറയുന്നു. അതുപോലെ തന്റെ തിരിച്ചു വരവ് ആരാധകർ എങ്ങെനെ നോക്കികാണുമെന്നു വളരെ ആശങ്ക ഉണ്ടായിരുന്നു.നവ്യയുടെ ഒരുത്തി വളരെയധികം പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയ സിനിമയാണ്.