അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യ്ത ഗോൾഡ് ഇപ്പോൾ തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചു മുന്നോട്ടു പോകുന്നത്. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ, ചിത്രത്തിൽ ലാലു അലക്സ്, മല്ലിക സുകുമാരൻ, നയൻ താര, ഷമ്മിതിലകൻ എന്നിവരും അഭിയിച്ചിരിക്കുന്നു. എന്നാൽ ഈ ചിത്രത്തിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച കഥപാത്രം ആയിരുന്നു ഐഡിയ ഷാജി, എന്ന ലാലു അലക്സിന്റെ കഥാപാത്രം. ഇപ്പോൾ ആ കഥപാത്രത്തെ കുറിച്ചും നടൻ പൃഥ്വിരാജിനെ കുറിച്ചും നടൻ പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

സിനിമയിലെ എന്റെ ഹീറോ ആണ് പൃഥ്വിരാജ്. സമീപകാലത്ത് ഡ്രൈവിങ് ലൈസൻസ്, ബ്രോ ഡാഡി, ഗോൾ‌ഡ് എന്നിങ്ങനെ മൂന്ന് സിനിമകളിൽ പൃഥ്വിയ്ക്കൊപ്പം വർക്ക് ചെയ്തു.അയാളുടെ കരിയർ അടുത്ത് നിന്ന്  കണ്ട ആളാണ് ഞാൻ ലാലു അലക്സ് പറയുന്നു. എന്നാൽ എന്റെ ഹീറോ എന്നതിലുപരി എനിക്ക് പൃഥിരാജിനോട് മറ്റൊരു ഇഷ്ട്ടം കൂടിയുണ്ട്, ഞാൻ പൃഥ്വിയെ  ഇഷ്ട്ടപെടാൻ കാരണം നടൻ സുകുമാരൻ ചേട്ടന്റെ മകൻ എന്ന കാരണം ആണ് ലാലു അലക്സ് പറയുന്നു.

അൽഫോൻസ് പുത്രൻന്റെ ചിത്രങ്ങൾ എനിക്ക് വളരെ ഇഷ്ട്ടം ആണ് , എന്നെ ഗോൾഡിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ അൽഫോൻസ് എന്നോട് പറഞ്ഞു ചേട്ടാ ഇതിൽ ഒരു ചെറിയ റോൾ ഉള്ളു, ഞാൻ ഓക്കേ പറഞ്ഞു ,എന്നാൽ എന്റെ മനസിൽ തോന്നിയിരുന്നു അൽഫോൻസ് അത്ര ചെറിയ വേഷം  എനിക്ക് തരില്ല എന്ന്, ഇതിൽ ഷാജി ഷാജി എന്ന കഥപാത്രം ആയിരുന്നു എനിക്ക് തന്നത് എന്നാൽ ഓരോ സമയത്തും അയാൾക്ക്‌ ഓരോ ഐഡിയ ആണ് വരുന്നത് എന്ന് അൽഫോൻസ് എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു എങ്കിൽ  ഷാജി , ഷാജി എന്ന പേര് മാറ്റി ഐഡിയ ഷാജി എന്നാക്കിയാൽ മതി എന്ന് അൽഫോൻസ് അത് സമ്മതിച്ചു, അങ്ങനെയാണ് ഗോൾഡിൽ ഐഡിയ ഷാജി എന്ന കഥാപാത്രത്തിന്റെ അഭിനയം ലാലു അലക്സ് പറയുന്നു.