നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്.

മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് പ്രേക്ഷരെയും ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്, പിഷാരടിയുടെ സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ ഏറെയാണ്, പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും വെള്ളം കുടിപ്പിച്ചു കളയും പിഷാരടി. ഇന്ന് ജൂൺ ഒന്ന് പ്രവേശനോത്സവം നടക്കേണ്ട ദിവസമാണ്, ഈ ദിവസത്തെ കുറിച്ച് പിഷാരടി പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

എന്റെ ആദ്യത്തെ ചോറു പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്) . കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു, എന്നാണ് താരം കുറിച്ചത്.