തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു നടി രോഹിണി. നടന്‍ രഘുവരനായിരുന്നു രോഹിണിയുടെ ഭര്‍ത്താവ്. പ്രണയം വിവാഹത്തിലെത്തിയെങ്കിലും ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല. വിവാഹശേഷമാണ് രഘുവരന്‍ ലഹരിക്ക് അടിമയാണെന്ന കാര്യം രോഹിണി അറിഞ്ഞത്.തുടര്‍ച്ചയായി രഘുവരനെ റിഹാബിലിറ്റേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. എന്നിട്ടും മാറ്റമില്ലാതെ വന്നതോടെയാണ് രോഹിണി വിവാഹബന്ധം വേര്‍പെടുത്തിയത്. ഏറെ മനസ് വേദനിച്ചാണ് ഈ ബന്ധം ഉപേക്ഷിച്ചതെന്ന് പിന്നീട് രോഹിണി തുറന്നുപറഞ്ഞിട്ടുണ്ട്.

രോഹിണിയുടെ വാക്കുകള്‍- നല്ല സ്‌നേഹമുണ്ടായിരുന്നു. ആരു വന്നു ചോദിച്ചാലും എന്തും കൊടുക്കും. അഡിക്ഷന്‍ എന്ന രോഗമാണ് പ്രശ്‌നം. ഞാന്‍ ആ മനോഭാവം മൂലം തോറ്റുപോയി. രഘുവിനെ ആ മനോഭാവത്തില്‍ നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ വിവാഹമോചനം തേടി.
അഞ്ചു വയസ്സുള്ള മകനെ ഓര്‍ത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യ പ്രണയമായിരുന്നുവെന്നും രോഹിണി പറയുന്നു.കാരണവും രോഹിണി വെളിപ്പെടുത്തുന്നു. എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ച താണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛന്‍ ഉണ്ടായാല്‍ അതു മകന്‍ റിഷിയെ എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ടായികുന്നു.ഇപ്പോള്‍ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂര്‍ണ ശ്രദ്ധ കൊടുക്കാന്‍ പറ്റുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.