മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരദമ്പതികളാണ് ഫിറോസ് ഖാനും സജ്‌ന ഫിറോസും. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഇവർ.  മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതിമാരും സജ്നയും ഫിറോസുമാണ്. ഇപ്പോള്‍ താനും ഫിറോസും പിരിയാൻ പോവുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജ്ന. ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് ഫിറോസുമായി വിവാഹമോചനത്തിനായി കാത്തിരിക്കുന്ന വിവരം  സജ്‌ന വെളിപ്പെടുത്തിയത് . ഒരു യൂ ട്യൂബ്  മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് സജ്ന ആദ്യമായി വെളിപ്പെടുത്തിയത്. സജ്നയുടെ വാക്കുകള്‍ ഇങ്ങനെയാണ്ഇരുവർക്കും  ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാത്ത സാ​ഹചര്യമാണ് എന്നന്വ സജ്ന പറയുന്നത് . ഒരുമിച്ച് ഇത്രയുംനാൾ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാൽ അതിന്റെ വിഷമമുണ്ട്. അതുമാത്രമല്ല  ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ട് എന്നും സാജൻ പറയുന്നു .  അത്രയും നാൾ സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായ അനുഭവത്തെക്കുറിച്ചും സജ്‌ന വാചാലയായി. ഒരു കുടുംബം എന്ന നിലയിലാണ് അയാളും ഭാര്യയും തന്നെ കണക്കാക്കി പോന്നിരുന്നത്. ഒരു ഷൂട്ടിങ്ങിനിടെ ആരംഭിച്ച പരിചയമാണ്  . പ്രൊഡക്ഷൻ ഫുഡ് പോലും കഴിക്കാതെ വീട്ടിൽ തയാറാക്കിയ ഭകഷണം മാത്രമാണ് അവർ തനിക്ക് നൽകിയിരുന്നത് എന്ന് സജ്‌ന. ഒരു പരിപാടിക്കിടെ ദമ്പതികൾ തന്നെ കാണാൻ വരും എന്ന് പറഞ്ഞിരുന്നു. വന്നപ്പോൾ അയാൾ മാത്രമാണുണ്ടായിരുന്നത്.

മദ്യപിച്ചിട്ടുമുണ്ടായിരുന്നു. തന്റെ ഒപ്പം നിന്ന് പലരും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അയാളും ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് മുന്നിൽ വന്നു. അതിനിടെ സജ്നയുടെ ശരീരത്തിൽ സ്പർശിച്ചു കൊണ്ടുള്ള പെരുമാറ്റമുണ്ടായി. ഇയാൾ അപമര്യാദയായാണ് പെരുമാറുന്നത് എന്ന് ഒരു സുഹൃത്ത് അപ്പോൾ തന്നെ സജ്‌നക്ക് മുന്നറിയിപ്പ് നൽകി. ഫിറോസ്  കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത് എന്നും സജ്‌ന പറയുന്നുണ്ട്.   രണ്ടുപേരും ഒന്നിച്ച് പോകാന്‍ കഴിയില്ല എന്ന അവസ്ഥയില്‍ മ്യൂച്ചലായി എടുത്ത തീരുമാനമാന് ഡിവോഴ്സ് എന്നത്.  കാരണം താൻ  വ്യക്തമാക്കുന്നില്ല. പുറമെ കാണുന്നതല്ല ജീവിതം. മൂന്നാമതൊരാളുടെ ഇടപെടല്‍ ഈ വേർപിരിയലില്‍ ഇല്ല എന്നും സജ്‌ന വ്യക്തമാക്കുന്നു. എന്തന്നാൽ  ഷിയാസ് കരീമാണ് കാരണമെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷെ ഷിയാസിന് ഞങ്ങളുടെ വേര്‍പിരിയലുമായി ബന്ധമില്ല എന്നും സജ്‌ന വ്യക്തമാക്കി. ഷിയാസ് കരീമുമായി  പ്രശ്നമുള്ള ലേഡിയുമായി ഫിറോസിന് സൗഹൃദം ഉണ്ടെന്നും സാജൻ പറഞ്ഞു. ആരുടെ ഒപ്പം  വീഡിയോ ചെയ്യുന്നത് കണ്ട് പലരും ത്ന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നുവെന്നും സജ്‌ന പറഞ്ഞു. വേർപിരിഞ്ഞെങ്കിലും ഫിറോസുമായി  സംസാരിക്കാറുണ്ട് എന്നും  മക്കൾക്ക് രണ്ടാളും  വേർപിരിഞ്ഞുവെന്ന് അറിയില്ല എന്നും സജ്‌ന പറയുന്നു.  മക്കൾ തന്റെ അമ്മക്കൊപ്പമാണ്.

ഫിറോസിനു ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ വേർപിരിയൽ വേ​ദനയുണ്ടാക്കുന്നുണ്ട് എന്നും സജ്‌ന പറഞ്ഞു.  ഫിറോസിന്റെയും സജ്നയുടെയും പ്രണയ വിവാഹമായിരുന്നു. ഫോക്സ് വാ​ഗണിൽ വർക്ക് ചെയ്യുമ്പോഴാണ് ഫിറോസുമായി പ്രണയത്തിലായത് എന്നാണ് സജ്ന പറയുന്നത്. ആദ്യ വിവാഹം പരാജയപ്പെട്ടതിന് ശേഷമാണ് ഫിറോസും സജ്നയും വിവാഹിതരാകുന്നത്. പിന്നീട് സീരിയലിൽ അഭിനയിച്ച ശേഷമാണ് ബി​ഗ് ​ബോസിലേക്ക് എത്തുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഷോയുടെ പാതിയിൽ വെച്ച് രണ്ടാളും പുറത്തായി. ശേഷം വളരെ ആരോഗ്യപരമായ രീതിയിൽ തന്നെ ഇരുവരും സോഷ്യൽ മീഡിയയിൽ തമാശ പരിപാടികളും പ്രങ്കും അവതരിപ്പിച്ച് സജീവമായി നിന്നു. എന്നാൽ വിവാഹമോചിതയാകുമ്പോൾ സമൂഹത്തിൽ നേരിടേണ്ടി വരുന്ന വിവേചനത്തെക്കുറിച്ച് ഒരു മറയും കൂടാതെ സംസാരിക്കാനും സജ്‌ന മുന്നോട്ടുവന്നു കഴിഞ്ഞു. ഫിറോസ് കൂടെ ഉണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ചില നല്ല കാര്യങ്ങൾ ഇതോടെ ഇല്ലാതായി എന്നും, ഇനിയും അത്തരം പെരുമാറ്റങ്ങൾ താൻ പ്രതീക്ഷിക്കുന്നു എന്നും സജ്‌ന പറയുന്നു.