പ്രേഷകർക്കു അമൃത സുരേഷിനെ പോലെ തന്നെ വളരെ പ്രിയങ്കരിയാണ് സഹോദരി അഭിരാമി സുരേഷിനെയും. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ തന്റെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ്. ഈ അടുത്തിടക്കായിരുന്നു  ഗോപിസുന്ദറുമായി താൻ പ്രണയത്തിലാണ്ന്നു അമൃതസുരേഷ് പറഞ്ഞത്.അന്ന് മുതൽ തനിക്കും തന്റെ കുടുംബത്തിനും നേരെ വ്യാപകമായി സൈബർ ആക്രമണം നടക്കുകയാണ്.

തന്റെ ഫേസ്ബുക് ലൈവിലൂടെ ആയിരുന്നു അഭിരാമി ഇപ്പോൾ  പ്രതികരിച്ചെത്തിയത്. താരം പറയുന്നത് ഇനിയും ഇത് സഹിക്കാൻ കഴിയില്ല, നിയമപരമായി  നേരിടുകയാണ്. ബിഗ് ബോസ് കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞപ്പോൾ മുതൽ എനിക്കും കുടുംബത്തിനും, പാപ്പുവിനെതിരെ ഉൾപ്പെടെ ഒരുപാട് പേർ ദ്രോഹിക്കുന്ന വിധത്തിലുള്ള കമന്റുകൾ ചെയ്യുകയാണ്.ചിലർ പറയുന്നത് ഇത് നിങ്ങൾ കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു കൂടെ എന്നാണ്, എന്നാൽ എത്ര നാൾ ഇതിങ്ങനെ സഹിക്കാൻ കഴിയും. ഒരു പരിധി വിട്ടുകഴിഞ്ഞാൽ പിന്നെ സഹിക്കേണ്ട കാര്യമില്ലല്ലോ അഭിരാമി പറയുന്നു.
എന്റെ ചേച്ചിയുടെ ജീവിതത്തിലെ ഈ ഒരു വിവാഹം കഴിഞ്ഞതിനു ശേഷം തങ്ങൾ എന്ത് വീഡിയോ ഇട്ടാലും അതിനെല്ലാം മോശം കമന്റുകൾ ആണ് ലഭിക്കുന്നത്. പ്രായമായ ആന്റിമാർ ഉൾപ്പെടെ തങ്ങളുട കുടുംബത്തിന് നേരെ പച്ച തെറികൾ ആണ് വിളിക്കുന്നത്, ഇനിയും ഇത് സഹിച്ചു നിൽകാൻ കഴിയില്ല , നിയമപരമായി തന്നെ മുന്നോട്ടു ഇറങ്ങിയാൽ മാത്രമേ കാര്യം നടക്കുകയുള്ള അതുകൊണ്ടു ഇവർക്കെതിരെ  സൈബര്സെലിൽ ഒരു പരാതി കൊടുക്കുകയാണ്  അഭിരാമി  പറഞ്ഞു.