മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്‍ണകുമാര്‍. സെല്ലുലോയിഡ് സിനിമയിലെ ഏനുണ്ടോടി എന്ന പാട്ടിൽ തുടങ്ങി പുതിയ ചായ പാട്ടു വരെ, സിത്താരയുടെ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സിത്താര കൃഷ്‍ണകുമാറിന്റെ മകള്‍ സേയുവും എല്ലാവര്‍ക്കും പ്രിയപ്പെട്ടവളാണ്.  ഇപ്പോളിതാ, ഗായിക സിത്താര കൃഷ്ണകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുടുംബ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സഹോദരന്റെ വിവാഹ ചടങ്ങിനിടെ എടുത്ത ചിത്രങ്ങളാണ് സിത്താര ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.sithara brother marriage photo

സഹോദരൻ ഹരിദാസിന് വധുവായെത്തിയത് അപര്‍ണ്ണ മേനോനായിരുന്നു. വെല്‍കമിങ് ന്യൂ സിസ്റ്റര്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു പുതിയ പോസ്റ്റ്. നവ വധൂ വരന്മാർക്കൊപ്പo ഭർത്താവ് സജീഷിന്റെയും  മകള്‍ സായുവിന്റെയും ഒപ്പമുള്ള ചിത്രമാണ് സിതാര പങ്കുവെച്ചിരിക്കുന്നതു.