സിനിമ സീരിയൽ താരം സുബി സുരേഷ് ഇന്ന് രാവിലെ ആയിരുന്നു മരിച്ചത്, താരത്തിനെ ആദരഞ്ജലികൾ അർപ്പിക്കാൻ നിരവധി താരങ്ങൾ രംഗത്തു എത്തിയിരുന്നു, അതുപോലെ താരത്തെ കുറിചുള്ള വാക്കുകളുമായി നിരവധി താരങ്ങളും എത്തിയിരുന്നു, ഇപ്പോൾ  അങ്ങനൊരു താരമായ ടിനി  ടോമും എത്തിയിരിക്കുകയാണ്, നടിയുടെ വിവാഹ കാര്യങ്ങൾ തീരുമാനിച്ചിരിക്കെ ആയിരുന്നു ഈ അന്ത്യം ടിനി ടോം പറയുന്നു. അതുപോലെ സുബിക്ക് ഇങ്ങനൊരു അസുഖം ഉണ്ടായിരുന്നു എന്നുപോലും വിശ്വസിക്കാൻ കഴിയുന്നില്ല ടിനി ടോം പറയുന്നു.

കരൾ രോഗ സംബന്ധമായി കുറച്ചു ദിവസങ്ങൾക്കു മുൻപ് സുബി ആശുപത്രിയിൽ എത്തിയിരുന്നു. കരൾ ഏതാനും ദിവസങ്ങൾ കഴിഞ്ഞു മാറ്റിവെക്കനുള്ള തയ്യറെടുപ്പിൽ ആയിരുന്നു, ഈ കാര്യം സുബി ആരോടും പറഞ്ഞിരുന്നില്ല, ഞാൻ സുബിയുടെ ഒരു സുഹൃത്തു വഴിയാണ് വിവരം അറിഞ്ഞത് ടിനി പറയുന്നു.

സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികള്‍ നാല് ദിവസം കൊണ്ട് പൂര്‍ത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരള്‍ നല്‍കാന്‍ തയ്യാറായത്. കരള്‍ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂര്‍ത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി.വൃക്കയിൽ അണുബാധ ഉണ്ടായി. അത് മറ്റു അവയവങ്ങളിലേക്ക് പടർന്നു. രക്തസമ്മര്ദം കൂടുകയും,ശസ്ത്രക്രിയ  ചെയ്യാൻ കഴിയാത്ത അവസ്ഥയുമായി. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി, എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല