ലാല്‍ ജൂനിയറിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രമാണ് “നടികർ തിലകം”. സിനിമയുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. സൂപ്പർ താരമായാണ് ടൊവിനോ എത്തുക എന്നാണ് റിപ്പോർട്ടുകൾ.വ്യത്യസ്‍ത ലൊക്കേഷനുകളിലായി നൂറ്റി ഇരുപതു ദിവസത്തോളം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് ‘നടികര്‍ തിലക’ ത്തിനു വേണ്ടി ഒരുക്കിയിരിക്കുന്നത്. നാൽപ്പതു കോടിയോളം വരുന്ന മുതൽ മുടക്കാണ് ‘നടികർ തിലക’ത്തിന് വേണ്ടി വരുന്നത്. സമീപകാലത്തെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയായിരിക്കും ‘നടികർ തിലകം’.

ഡേവിഡ് പടിക്കൽ’ എന്ന സൂപ്പർ താരം ആയാണ് ടൊവിനൊ തോമസ് ‘നടികർ തിലക’ത്തില്‍ വേഷമിടുന്നത്. അഭിനയമേഖലയിൽ കഴിഞ്ഞ ഏഴെട്ടു വർഷക്കാലമായി സൂപ്പർ താര പദവിയിൽ നിൽക്കുന്ന ‘ഡേവിഡ് പടിക്കലി’ന്റെ ജീവിതത്തെ സാരമായി ബാധിക്കുന്ന ചില പ്രതിസന്ധികൾ കടന്നു വരുന്നു. ഇതു തരണം ചെയ്യുവാനായി അദ്ദേഹം നടത്തുന്ന ശ്രമങ്ങളും, അതിടയിൽ അരങ്ങേനുന്ന സംഭവങ്ങളുമാണ് ‘നടികര്‍ തിലക’ത്തിലൂടെ ലാൽ ജൂനിയർ അവതരിപ്പിക്കുന്നത്. നല്ലൊരു എന്റെർടനാരായ ഫിക്ഷൻ ആണ് നടികർ തിലകം എന്ന് ടോവിനോ . ഹ്യൂമറും ഇമോഷനും എല്ലാം അടങ്ങുന്ന സിനിമയാണ് നടികർ തിലകം എന്നും ടോവിനോ കൂട്ടിച്ചേർത്തു. .