ഇന്ദ്രൻസിനു  ജനപ്രീതി നേടിക്കൊടുത്ത ഒരു ചിത്രം ആയിരുന്നു ‘ഹോം’. ഇപ്പോൾ  ഈ ചിത്രത്തെ കുറിച്ച് നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ചിത്രത്തിൽ ഇന്ദ്രൻസ് ചെയ്ത് കഥാപാത്രം ചെയ്യാൻ ആദ്യം എന്നെ ആയിരുന്നു ക്ഷണിച്ചിരുന്നത്, അതിൽ  അച്ഛൻ, മകൻ അങ്ങനെ ഇരട്ട വേഷങ്ങൾ ആയിരുന്നു താൻ ചെയ്യാൻ ഇരുന്നത്. എന്നാൽ ആ ചിത്രം വേണ്ടാന്ന് വെക്കുകവായിരുന്നു നടൻ പറഞ്ഞു.

അല്ലേലും ഒരു കഥാപാത്രം എനിക്ക് ഓക്കേ ആയില്ലേ അത് മറ്റൊരാൾക്ക് ഓക്കേ ആയിരിക്കും. ഒരു ചിത്രത്തിന്റെ കഥ കേട്ട് കഴിയുമ്പോൾ ഞാൻ അതിനു യോജിച്ചതല്ലെങ്കിൽ ഞാൻ മറ്റൊരാൾക്ക് കൊടുക്കാൻ ബാദ്യസ്തനായി മാറുകയും ചെയ്‌യു൦ നടൻ പറയുന്നു.ഒരു കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഓരോരുത്തർ വരും. ഫഹദ് വരും, സുരാജ് വരും ഇങ്ങനെ ഓരോരുത്തര് വന്ന് ഒരാളെ കാണാൻ പറ്റും. അപ്പോൾ‌ ഞാൻ പറയും എന്നേക്കാൾ ആപ്റ്റ് മറ്റേ ആക്ടർ ആണ്, അവന്റെയടുത്ത് ചെന്ന് പറഞ്ഞാൽ‌ നന്നായിരിക്കും.
ഹോം സിനിമയുടെ കഥയുമായി റോജൻ ആദ്യം എന്റെ അടുത്താണ് വന്നത്, ഇന്ദ്രൻസ് ചേട്ടൻ ചെയ്യുന്ന വയസ്സന്റെ വേഷവും, മകന്റെ വേഷവും ഞാൻ തന്നെ  ചെയ്യാൻ തീരുമാനിക്കുകയും ചെയ്യ്തു എന്നാൽ വൈകിട്ട് ഞാൻ വിളിച്ചു പറഞ്ഞു എനിക്ക് ഒരിക്കലും ആ കഥാപാത്രം ചെയ്യാൻ  കഴിയില്ല, അതുകൊണ്ടു അത് മറ്റൊരാൾക്ക് നോക്കു എന്നും പറഞ്ഞു എന്നാൽ ഈ ചിത്രം കണ്ടു ഞാൻ പലതവണ  കരഞ്ഞു ജയസൂര്യ പറയുന്നു. എന്തുവായാലും ഇന്ദ്രൻസ് ചേട്ടനെ പോലെ എനിക്ക് ആവില്ലായിരുന്നു ആ വേഷം ചെയ്യാൻ.