മലയാള സിനിമയിൽ  നിരവധി കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് ഷീലു എബ്രഹാം. ഇപ്പോൾ തന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. താൻ ഒരു സിനിമ നടി ആകുന്നതിനു മുൻപ് നേഴ്‌സായി ആണ് വർക്ക് ചെയ്യ്തുകൊണ്ടിരുന്നത്, സിനിമ നിർമാതാവ് എബ്രഹാം മാത്യു തന്നെ വിവാഹം കഴിച്ചതിന് ശേഷമാണ് താൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് താരം പറയുന്നു.

എന്റെ ചില സ്വാഭവങ്ങൾ ഉണ്ട്, എനിക്ക് പുറത്തേക്കു പോകാൻ വലിയ മടിയാണ്അതുപോലെ തന്നെ വെക്കേണ്ട സാധങ്ങൾ അതുപോലെ അടുക്കും ചിട്ടയോടു വെക്കും എന്നാൽ അതിൽ എന്തെങ്കിലും പറ്റിയാൽ എനിക്ക് പെട്ടന്ന് ദേഷ്യം വരും. ഞാൻ അധികം തുണികൾ കടകളിൽ നിന്നും എടുക്കാറില്ല ഞാൻ അതുപറയുമ്പോൾ ആൾക്കാർ എങ്ങനെ എടുക്കുമെന്നു തനിക്കറിയില്ല, നമ്മൾ ടെക്സ്റ്റെയിൽസിൽ പോയി തുണി വാങ്ങുമ്പോൾ അത് ഇട്ടു നോക്കണം. അങ്ങനെ ഇടുമ്പോൾ എനിക്ക് ശരീരം ചൊറിയും. കാരണം ആ തുണി പലർ ഇട്ടിട്ടു വെക്കുന്നതായിരിക്കും.

അതുകൊണ്ടു താൻ അങ്ങനെ കടകളിൽ പോയാൽ വന്നിട്ടു കുളിക്കും ചിലപ്പോൾ തന്റെ മനസിന്റെ പ്രശ്നം ആയിരിക്കും താരം പറയുന്നു. അതുപോലെ തന്നെ താൻ വാങ്ങിയ വസ്ത്രങ്ങൾ കഴുകയു൦ ചെയ്‌യും, ഈ കാര്യങ്ങൽ പറയുമ്പോൾ നിങൾ വിചാരിക്കും എനിക്കെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരിക്കും എന്ന് താരം പറയുന്നു, നിരവധി മലയാള സിനിമയിൽ അഭിനയിച്ച താരം ഇപ്പോൾ വിധി എന്ന ചിത്രത്തിൽ ആയിരുന്നു അവസാനമായി അഭിനയിച്ചത്.