ബിഗ്‌ബോസ്  നാലാം സീസണിലെ ഒരു മത്സരാർത്ഥി ആയിരുന്നു റോബിൻ രാധാകൃഷ്ണൻ. നിരവധി ആരാധകരുള്ള താരം കൂടിയാണ് റോബിൻ. റോബിന്റെ കാമുകിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. അവതാരകയും ബിസിനസ് സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ കാമുകി,ഇപ്പോൾ ഇരുവരുടയും ജീവിതത്തിലെ സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് റോബിൻ.  തങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ കാര്യം റോബിന്‍ തന്നെയാണ് അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചൊരു വീഡിയോയിലൂടെയാണ് താരം തന്റെ വിവാഹ നിശ്ചയം നടക്കാന്‍ പോവുകയാണെന്ന വിവരം അറിയിച്ചത്
തന്റെ പുതിയ ചലഞ്ചിനെ കുറിച്ചും റോബിൻ പറയുന്നുണ്ട്. ഭാരം കുറയ്ക്കുക എന്നതാണ് ഇപ്പോള്‍ റോബിന് മുന്നിലുള്ള ചലഞ്ച്. വിവാഹ നിശ്ചയത്തിന് വേണ്ടിയാണ് താന്‍ ഭാരം കുറയ്ക്കുന്നതെന്നും റോബിന്‍ വീഡിയോയില്‍ പറയുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരിയിലായിരിക്കും വിവാഹ നിശ്ചയമെന്നും റോബിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ഞാനൊരു സിനിമ ചെയ്യാന്‍ പോകുന്നുണ്ട്. ആ സിനിമയുടെ ഭാഗമായി ഭാരം 110 കിലോ ആക്കാനായിരുന്നു പ്ലാന്‍. നവംബര്‍ രണ്ടിന് എന്റെ ഭാരം 102.5 ആയിരുന്നു. പക്ഷെ ഇതിനിടയ്ക്ക് പ്ലാന്‍ ചെറുതായിട്ട് മാറ്റി. എന്റെ വിവാഹ നിശ്ചയം ജനുവരിയില്‍ നടത്താന്‍ പ്ലാനുണ്ട്. അതിന് ഭാരം കുറച്ചേ പറ്റുകയുള്ളൂ. നിശ്ചയത്തിന് ശേഷം വീണ്ടും 110 ലെത്തിക്കും” എന്നാണ് റോബിന്‍ പറയുന്നത്.എന്റെ ലക്ഷ്യം വിവാഹ നിശ്ചയത്തിനായി കുറച്ച് ഭാരം കുറയ്ക്കുക എന്നത് മാത്രമാണ്