ബിഗ്ഗ്‌ബോസ് താരം ബഷീർ ബഷിയെ അറിയാത്തവരായി ആരും തന്നെ കാണില്ല.എന്നാൽ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിലൂടെ ആക്റ്റീവ് ആണ്.തൻ്റെ കുടുംബത്തിലെ എല്ലാ സന്ദോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.എന്നാൽ ഇപ്പോൾ പുതിയ വീഡിയോ പങ്കുവെച്ചു എത്തിയിരിക്കുകയാണ് ബഷീർ ബഷി.ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറാ ഇപ്പോൾ പ്രെഗ്നൻസിയുടെ ഒൻപതാം മാസത്തിലൂടെ ആണ് കടന്നു പോകുന്നത്.

ഇപ്പോഴിതാ ഡോക്ടർ പറഞ്ഞ തീയതിക്കും മുമ്പായി പ്രേസവത്തിനായി മഷൂറയെ ഹോസ്പിറ്റലിൽ പ്രേവേശിപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഒരു വേദനയുണ്ടായി.പക്ഷെ അത് ഗ്യാസ് ആയിരിക്കും എന്നാണ് വിചാരിച്ചത്.ചൂടുവെള്ളം ഒക്കെ കുടിച്ചു നോക്കിയെങ്കിലും വേദന മാറിയില്ല.വേദന മാറാതെ മൂർച്ഛിച്ച സാഹചര്യത്തിലാണ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയത്.കാറിൽ ഹോസ്പിറ്റലിലേക്ക് പോകും വഴി വേദന സഹിക്കാതെ കരയുകയായിരുന്നു മഷൂറാ.വേദന താങ്ങാൻ കഴിയാതെ മഷൂറ ഒരുപാട് വിഷമിച്ചിരുന്നു എന്നും ബഷീർ ബഷി പറയുന്നു.

കഴിഞ്ഞ ദിവസം രാത്രിയിൽ വന്നത് ലേബർ പെയിൻ ആയിരുന്നു എന്നും ഇടയ്ക്കിടെ വേദന വരുന്നതിനാൽ മഷൂറയെ അഡ്മിറ്റാക്കി എന്നും ബഷീർ ബഷി പറഞ്ഞു.എല്ലാ കാര്യങ്ങളും ഇത്രയും നാൾ ഒന്നും വിടാതെ മഷൂറ തൻ്റെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു വെന്നും അതുകൊണ്ടാണ് ഈ സമയത്തും അവളുടെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് കഴിയുന്ന പോലെ എത്തിക്കുന്നത് എന്നുമാണ് ബഷീർ പുതിയ വീഡിയോ പങ്ക്കുവയ്ക്കുന്നതിലൂടെ പറഞ്ഞത്.എന്നാൽ ഇപ്പോൾ ഞങ്ങടെ വീട്ടിലെ പുതിയ അതിഥിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നാണ് ബഷീർ ബഷി അറിയിച്ചിരിക്കുന്നത്.