സിനിമലോകത്തെ അഭിനയ ശ്രീ ആണ് അമിത ബച്ചൻ. അദ്ദേഹം നിരവധി സിനിമകളിലൂടെ അന്നും, ഇന്നും ഇന്ത്യൻ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന  അഭിനേതാവ് കൂടിയാണ്. ഇപ്പോൾ സംവിധായകൻ പ്രിയ ദർശൻ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. ജീവിതത്തിൽ അദ്ദേഹത്തിന് ഒരു പ്രതിസന്ധി നേരിട്ടപ്പോൾ അദ്ദേഹം പതറാതെ തിരിച്ചു വന്ന കഥയാണ് പ്രിയൻ പറഞ്ഞത്.


വരുന്ന ഒക്ടോബർ 11ന് 80-ാം ജന്മദിനം ആഘോഷിക്കുന്ന അമിതാഭ് ബച്ചനെ അനുസ്മരിച്ച്ആണ് പ്രിയൻ ഈ കാര്യം പറയുന്നത്. സ്വന്തം കമ്പനിയായ എബിസിഎല്ലിന്റെ തകർച്ചയിൽ നിന്ന് ബച്ചൻ ജി ഉയർത്തെഴുന്നേറ്റത് ജീവിതമെന്ന സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റ് പോലെയാണ്. പരാജയം രുചിച്ച ബച്ചൻ ജി എല്ലാറ്റിൽ നിന്നും ഒതുങ്ങി മൂന്നു വർഷത്തോളം ജീവിച്ചു,അന്ന്  അദ്ദേഹം കോൻ  ബനേഗാ കോർ പതി  എന്ന ടി വി പ്രോഗ്രമിൽ എത്തിയത്, അതിൽ വന്നതിനു അദ്ദേഹത്തിന് നിരവധി വിമർശനങ്ങൾ പോലും ഉണ്ടായി പ്രിയൻ പറയുന്നു.

ഒരൊറ്റ രാത്രി കൊണ്ട് അമിതാഭ് ബച്ചൻ ജി നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിച്ചു. സിനിമയെ വെല്ലുന്ന ട്വിസ്റ്റ് ബച്ചനെ കാണാൻ ജനം വീണ്ടും കാത്തുനിൽക്കാൻ തുടങ്ങി. വീടിനു മുന്നിൽ ജനം തടിച്ചു കൂടി. ഒരു രാത്രികൊണ്ടു രാജ്യം തിരിച്ചു പിടിച്ച് ചക്രവർത്തിയായിരിക്കുന്നുബച്ചൻ ജി. ഇന്നും ഇന്ത്യൻ സിനിമകളിൽ അദ്ദേഹം പതറാതെ തന്റെ അഭിനയം കാഴ്ച്ച വെച്ചിരിക്കുകയാണ് പ്രിയദർശൻ പറയുന്നു.