‘ആകാശ ഗോപുരം’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടി ആയിരുന്നു നിത്യാമേനോൻ. മലയാളത്തിൽ മാത്രമല്ല താരം തെന്നിന്ത്യൻ ഭാഷകളിലും തന്റെ സജീവ സാന്നിധ്യം അറിയിച്ചിരുന്നു. ഇപ്പോൾ താരം തന്റെ പുതിയ ചിത്രമായ 19 (1) എ  എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി നടത്തിയ വീഡിയോ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനിമ നിരൂപണം എന്നും പറഞ്ഞ സൈബർ  ഇടങ്ങളിൽ വൈറൽ ആയ യുവാവ് തന്നെ ഒരുപാട് കഷ്ട്ടപെടുത്തിയിട്ടുണ്ട്  നിത്യമേനോൻ പറയുന്നു.

അയാളുടെ ഭാഗത്തു നിന്നും തനിക്കു ഒരുപാടു കഷ്ട്ടപാടുകളും, ബുദ്ധിമുട്ടുകളും തനിക്കും, തന്റെ മാതാപിതാക്കൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്‌ താരം പറയുന്നു. സത്യത്തിൽ അയാൾ പറയുന്നത് വിശ്വസിക്കുന്നവരാണ് യഥാർത്ഥത്തിൽ മണ്ടന്മാർ നടി പറയുന്നു. കുറച്ചു വര്ഷങ്ങള് കൊണ്ട് അയാൾ എനിക്ക് വലിയ ബുദ്ധിമുട്ടാണ് നൽകിയിരുന്നത്. ആ യുവാവ് പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന് എന്ന് കണ്ടതിനു ശേഷം അയാൾ പബ്ബിളിക്കായ് പറയാൻ തുടങ്ങി. അയാൾ എന്നെയും, എന്റെ കുടുംബത്തെയും കഷ്ട്ടപെടുത്താൻ തുടങ്ങിയിട്ട് 6  വര്ഷത്തിനു മേലെ ആയി താരം പറഞ്ഞു.

എന്നെ മാത്രമല്ല അയാൾ എന്റെ അച്ഛനെയും, അമ്മയെയും വരെ വിളിച്ചു ശല്യപെടുത്തി, ആരോടും കയർത്തു സംസാരിക്കാത്ത എന്റെ മാതാപിതാക്കൾ അയാളോട് കയർത്തുവരെ സംസാരിക്കേണ്ടി വന്നു, അയാളുടെ നിരന്തരാമായ ശല്യം കാരണം അയാൾക്ക് എതിരെ പരാതി വരെ നല്കാൻ പറഞ്ഞിരുന്നു എന്നാൽ ഞാൻ ആയതുകൊണ്ടാണ് അയാൾക്കെതിരെ പരാതി നൽകാഞ്ഞത് നടി പറയുന്നു. കൂടാതെ അയാളുടെ ശല്യം സഹിക്കാനാവാതെ താൻ 30  ഓളം നമ്പറുകൾ ബ്ലോക്ക് ചെയ്യ്തിരുന്നു, ആ കാര്യം  എന്റെ മാതാപിതാക്കളോട് വരെ ഞാൻ പറഞ്ഞു എന്ന് നിത്യ പറയുന്നു.