മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന്വന്ന നടനാണ് അജു വര്ഗീസ്, ഇപ്പോഴിതാ  സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ, ഇന്ന് സിനിമാ മേഖലയിൽ അങ്ങനൊരു മാറ്റ൦ വരുത്തിയതിൽ സന്തോഷ് പണ്ഡിറ്റിനും പങ്കുണ്ടെന്ന് പറയുകയാണ് അജു വർ​ഗീസ് . ഇന്ന് ആർക്കും ഒരു  സിനിമ തിയറ്ററിലേക്ക് കൊണ്ട് വരാമെന്ന ധൈര്യം നൽകിയവരിൽ പ്രമുഖ വ്യക്തിയായി താൻ  കാണുന്നത് സന്തോഷ്പണ്ഡിറ്റ് അജു പറയുന്നു ,സിനിമയെ തീയറ്ററുകളിൽ ഹിറ്റ് ആക്കാൻ ശ്രമിപ്പിച്ച ഒരു നടനും, സംവിധായകനുമാണ് സന്തോഷ് പണ്ഡിറ്റ്.

അദ്ദേഹമത് ചെയ്ത് ധൈര്യം കിട്ടിയപ്പോഴാണ് ആളുകൾ മൊബൈലിലോട്ട് വരെ സിനിമ ഷൂട്ട് ചെയ്യുന്നത് ,ആർക്കും സിനിമ തിയറ്ററിലെത്തിക്കാമെന്നും  സിനിമ ചെയ്യാമെന്നും  താനതിൽ നിന്ന് മനസിലാക്കി. സിനിമ പലർക്കും വിദൂരമായ സ്വപ്നമായിരുന്നു. ഇന്നത് സ്വപ്നമല്ല. യാഥാർത്ഥ്യമാണ്.കുറച്ച് കൂടി കാരണമായത് ഇങ്ങനെയൊരു വ്യക്തി കാരണമാണെന്നും അജു പറയുന്നു. ചെറിയ മുതൽ മുടക്കിൽ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന സിനിമകൾ സാമ്പത്തിക ലാഭമുണ്ടാക്കുന്നത് സിനിമാ ലോകത്ത് നേരത്തെ ചർച്ചയായിട്ടുണ്ട്.

കോമഡി വേഷങ്ങളിൽ കൂടുതലായും കണ്ട അജു അടുത്തിടെ സീരീയസ് വേഷങ്ങളിലും ചു വടുവെച്ചു.   കേരള ക്രൈം ഫയൽസ് എന്ന സീരീസിൽ പ്രധാന വേഷത്തിലെത്തി നടൻ കൈയടി നേടിയിരുന്നു . വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും തെരെഞ്ഞെടുക്കാൻ അജു വർ​ഗീസ് ഇന്ന് ശ്രമിക്കുന്നുമുണ്ട്