വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രം അഭിനയിച്ച് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആൻ അഗസ്റ്റിൻ .ഇപ്പോൾ ഇതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ചും തുറന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ആന്‍ അഗസ്റ്റിന്.
‘ഇരുപത്തി മൂന്ന് വയസുള്ള ഒരു കുട്ടിയുടെ പെട്ടെന്നെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ, പക്വതയാണോ വിവാഹജീവിതം സുന്ദരമാക്കുന്നത് എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ജീവിതത്തില്‍ സംഭവിച്ചതെല്ലാം പോസിറ്റീവ് ആയി കാണുകയാണ് ഞാന്‍. ജീവിതത്തില്‍ തിരിച്ചടികളുണ്ടായി, ഞാനെന്റെ മുറിയിലേക്ക് ഒതുങ്ങിപ്പോയി.’സംഭവിക്കുന്നതിനൊപ്പം ഒഴുകുക മാത്രമായിരുന്നു ചെയ്യാനുണ്ടായിരുന്നത്.അച്ഛന്റെ മരണം തന്നെ തളർത്തിയിരുന്നു.താൻ ഇപ്പോളും അച്ഛനോട്ഒ സംസാരിക്കാറുണ്ട്. ഒരു ദിവസം താൻ തീരുമാനിച്ചു, ഇങ്ങനെ അടച്ചിരുന്നിട്ടു കാര്യമില്ല. പുറത്തുവന്നേ മതിയാകൂ.അങ്ങനെയാണ് മിരമാര്‍ തുടങ്ങിയതെന്നും താരം വ്യക്തമാക്കുന്നു .
2014ല്‍ ആയിരുന്നു ഛായാഗ്രാഹകന്‍ ജോമോന് ടി. ജോണിന്റെയും ആനിന്റെയും വിവാഹം കഴിഞ്ഞത് .പിന്നീട്ഇ ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാക്കുകയായിരുന്നു .വിവാഹത്തിന് ശേഷം അഭിനയത്തിൽ സജീവമല്ലായിരുന്ന ആൻ ഇപ്പോൾ ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവരികയാണ്.. ജയസൂര്യ നായകനായി എത്തുന്ന മലയാളത്തിന്റെ അനശ്വരനടൻ സത്യന്റെ ബയോപിക് പ്രോജക്ടിലും ആൻ അഗസ്റ്റിനാണ് നായിക ആയിട്ട് എത്തുന്നത് .