നീണ്ട 28 വര്‍ഷത്തിന് ശേഷം സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാന്‍ മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം. ‘ആട് ജീവിതത്തിന്റെ’ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ ആട് ജീവിതത്തിന്റെ സെറ്റിലേക്ക് എആര്‍ റഹ്‌മാന്‍ എത്തിയിരിക്കുകയാണ്. എആര്‍ റഹ്‌മാന്‍ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘രണ്ട് ദിവസത്തേക്ക് ഫോണില്ല ഇന്റര്‍നെറ്റ് ഇല്ല ആകെ കൂട്ടിനുള്ളത് ഒട്ടകങ്ങളും ആടും മാത്രമാണ്’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വിശേഷം പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജും എആര്‍ റഹ്‌മാന്‍ എത്തിയതിന്റെ സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ടീമിന് പ്രചോദനം പകരാന്‍ ആരാ വന്നിരിക്കുന്നത് എന്ന് നോക്കൂ. നന്ദി എആര്‍ റഹ്‌മാന്‍ സാര്‍’, എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്.
ബെന്യാമിന്റെ പ്രശസ്തമായ ആട് ജീവിതം എന്ന നോവലിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരമാണ് സിനിമ. നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടി ആണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. നജീബ് ആകാന്‍ വേണ്ടി പൃഥ്വിരാജ് ശരീര ഭാരം കുറച്ചത് സിനിമാ ലോകത്ത് വാര്‍ത്തയായിരുന്നു.