തെന്നിന്ത്യൻ സിനിമ ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറിയ ചിത്രമാണ് കാന്താര.റിഷഫ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ റിഷഫ്‌ തന്നെയാണ് നായകനായി എത്തിയതും.കെ ജി എഫ് നിർമിച്ച ഹോംബാലെ ഫിലിംസ്  തന്നെയാണ് കാന്താരയുടേയും  നിർമാതാക്കൾ.

തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാൻ കഴിയാത്തവർക്ക് ഒരനുഗ്രഹമായിട്ട് കാന്താര  ott റിലീസ് ആയത് നവംബർ 24 ന്  ആണ്.ഇപ്പോൾ ott റിലീസ് ആയതിനു ശേഷം സിനിമ കണ്ടു  കൊണ്ട് നിൽക്കുന്ന മകന്റെ വീഡിയോ ചിത്രീകരിച്ചു ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ളൈമാക്സിൽ നടൻ റിഷഫ് ഷെട്ടി ആചാരത്തിന്റെ ഭാഗമായി ഉള്ള സീൻ കണ്ടു കൈയൊക്കെ വിറച്ചുകൊണ്ട് നിൽക്കുകയാണ് മകൻ. എന്താണ് കാര്യമെന്ന് മനസിലാകാതെ അച്ഛൻ കാര്യം ചോദിക്കുമ്പോൾ ഉള്ള മകന്റെ മറുപടിയാണ് ചിരി പടർത്തുന്നത്.

“എന്തിനാണ് ഈ പൊരി ഇത്രയും കളയുന്നത് ” എന്നാണ് ആ സീൻ കണ്ട മകന്റെ സംശയം. “എന്റെ കൈയൊക്കെ വിറക്കുന്നു ഇത് കണ്ടിട്ട്”.ഇവനെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ട് ക്യാപ്‌ഷൻ ആയിട്ട് കൊടുത്തിരിക്കുന്നത്.