മലയാള സിനിമാ ലോകത്ത് കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയർ ​ഗ്രാഫ് ചർച്ചവിഷയമാണ്. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ഒരു പ്രധാന സ്ഥാനമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് നടന് വേണ്ടത്ര നല്ല അവസരങ്ങൾ ലഭിക്കാത്തതെന്നാണ് ആരാധകരുടെ ചോദ്യം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ താരങ്ങളോളം ജനപ്രീതിയുള്ള ജയറാമിന് എവിടെ വെച്ചോ കരിയറിൽ കാലിടറിയെന്ന് പ്രേക്ഷകർ പറയുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തിൽ വന്നിട്ടില്ല .എന്നാൽ തമിഴിൽ ക്യാരക്ടർ റോളുകൾ ചെയ്യാനും ജയറാം തയ്യാറാകുന്നു.മലയാളത്തിൽ ജയറാമിന്റെ ശക്തമായ തിരിച്ച് വരവ് ആരാധകറം കുടുംബ പ്രേക്ഷകരും& ആ​ഗ്രഹിക്കുന്നുണ്ട്.എന്നാലിപ്പോൾ മലയാളത്തിലേക്കുള്ള വരവിനെകുറിച്ച  ജയറാം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഇനി മലയാളത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ അത് അത്രയും നല്ലൊരു പ്രൊജക്ട് ആയിരിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ അഭിനയിക്കില്ലെന്നും പറയുകയാണ് ജയറാം. അതേസമയം ത്രില്ലര്‍ സിനിമകളുടെ ഭാഗമാകാന്‍ ആണ് താന്‍ താല്പര്യപ്പെടുന്നതെന്നും ജയറാം വ്യക്തമാക്കി. ശിവരാജ് കുമാര്‍ നായകനായി അഭിനയിക്കുന്ന ‘ഗോസ്റ്റ്’ എന്ന ചിത്രത്തിലാണ് ജയറാം കന്നടയില്‍ തന്റെ അരങ്ങേറ്റം  ചെയ്യുന്നത്. ക്രിസ്തുമസ് അവധിക്കാലം ലക്ഷ്യമിട്ടാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. കന്നടയിലെ തന്റെ ആദ്യ സിനിമയായ ‘ഗോസ്റ്റി’ന്റെ അണിയറ പ്രവര്‍ത്തകരോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയറാം .വളരെ നല്ല ത്രില്ലിംങ് ആയിട്ടുള്ള സിനിമ വരികയാണെങ്കില്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കും. മലയാള സിനിമ ചെയ്യുന്നില്ലെങ്കിലും മറ്റു ഭാഷകളില്‍ താന്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. തെലുങ്കില്‍ ഇപ്പോള്‍ ശങ്കര്‍ രാംചരണ്‍ സിനിമയും ത്രിവിക്രമന്റെ സിനിമയും ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നുണ്ട്. ജോലിയില്ലാത്ത ഒരു ദിവസം പോലും തനിക്കില്ല. തന്റെ സിനിമ ജീവിതത്തിന്റെ ആരംഭ കാലം തൊട്ട് കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമകളാണ് കൂടുതല്‍ ചെയ്തിട്ടുള്ളത്, എന്നാല്‍ ഇപ്പോള്‍ ഒസ്ലര്‍’ പോലെയുള്ള മെഡിക്കല്‍ ത്രില്ലിംങ് സിനിമകളുടെ ഭാഗമാകാന്‍ സാധിക്കുന്നതില്‍ വളരെ സന്തോഷവാനാണ്,’ ജയറാം പറഞ്ഞു. തമിഴില്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തില്‍ വളരെയധികം കംഫര്‍ട്ടബിള്‍ ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോസ്റ്റില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്. ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണിത്. എം.ജി ശ്രീനിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ എന്റര്‍ടെയ്നറാണ് ചിത്രം. തുടരെ തുടരെ  പരാജയങ്ങൾ വന്ന ഘ‌ട്ടത്തിലാണ് ജയറാം മലയാള സിനിമാ രം​ഗത്ത് കാണാതായത്. പ്ര​ഗൽഭരായ നിരവധി സംവിധായകർക്കൊപ്പം തുടക്കകാലം മുതൽ പ്രവർത്തിക്കാൻ ജയറാമിന് കഴിഞ്ഞു. എന്നാൽ പിന്നീട് ഇത്തരം ഹിറ്റ് കോബോകളും ജയറാമിന് തുണച്ചില്ല. ജയറാമിന്റെ അടുത്ത സുഹൃത്തായിരുന്ന സംവിധായകൻ രാജസേനനുമായുണ്ടായ അകൽച്ചയും സിനിമാ ലോകത്ത് ചർച്ചയായിരുന്നു .സത്യൻ അന്തിക്കാട് സംവിധാം ചെയ്ത മകൾ ആണ് ജയറാമിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.ജയറാമിന്‍റേതായി എത്താനിരിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ജയറാമിന് ബ്രേക്ക് ആവുമെന്ന് കരുതപ്പെടുന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു. 2020 ല്‍ പുറത്തെത്തിയ അഞ്ചാം പാതിരാ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ആയിരുന്നെങ്കില്‍ അബ്രഹാം ഓസ്‍ലറും അതെ ഴോണറിൽ ആണ്.