കോളേജ് പഠനകാലത്തെ പ്രണയത്തിനൊടുവിൽ ജീവിതത്തിലും ഒന്നിച്ചവരാണ് നടനും ഗായകനുമായ വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യ വിനീതും. വിനീതിന്റെ സോഷ്യൽ മീഡിയ പേജുകളിൽ വിശേഷങ്ങളെല്ലാം ഭാര്യയും മക്കളുമാണ്. ഇവർക്ക് വിഹാൻ, ഷനായ എന്നിങ്ങനെ  ഒരുമകനും ഒരു  മകളുമാണുള്ളത്. ഇപ്പോളിതാ പുതിയ വിശേഷവുമായെത്തിയിരിക്കയാണ് താരo. തന്റെ ഭാര്യ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി എന്ന വിശേഷമാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നതു. Divyas-first-song-in-sara-movie

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലാണ് ദിവ്യ ആദ്യമായി പിന്നണി ഗാനരംഗത്തെത്തിയിരിക്കുന്നതു. വിനീതും ദിവ്യയും ഒന്നിച്ചു ആലപിക്കുന്ന ഗാനം എന്നും ഇ ഗാനത്തിന് പ്രത്യേകതയുണ്ട്.  ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിനീത് തന്നെയാണ് ഗാനം പരിചയപ്പെടുത്തിയത്.  “പിന്നണി ഗായികയായുള്ള ദിവ്യയുടെ ആദ്യ റിലീസ് വന്നു. യൂട്യൂബിൽ പുറത്തിറങ്ങി” എന്നാണ് വിനീത് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത് . വിനീതിന്റെ സ്റ്റോറി ഷെയർ ചെയ്തു കൊണ്ട് ദിവ്യ “എന്റെ ഏറ്റവും വലിയ ചിയർലീഡർ” എന്നും കുറിച്ചു. അന്നബെൻ സണ്ണി വെയ്ൻ ഒന്നിക്കുന്ന ചിത്രo ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്.