പ്രേഷകരുടെ ഇഷ്ട്ട താര ദമ്പതികൾ ആണ് നടൻ ബാലയും, ഭാര്യ എലിസബത്തും,ഇരുവരും പങ്കുവെക്കാറുള്ള വീഡിയോകൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുമുണ്ട്, പ്രണയ ദിനമായ ഇന്ന് എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും, മൂന്ന് വർഷം മുമ്പ് ഈ ദിനത്തിൽ ഞാൻ നിനക്ക് നൽകിയ വാക്ക് ഇന്നും പാലിക്കുന്നു എന്നാണ് എലിസബത്ത് മനോഹരമായ ​ഗാനത്തിനൊപ്പം സോഷ്യൽമീഡിയിൽ കുറിച്ചത്.  എത്ര അകലെയായിരുന്നാലും നമ്മൾ എത്ര കണ്ടില്ലെങ്കിലും ശൂന്യതയിൽ ഒളിച്ചാലും എന്റെ മനസിൽ നീ മാത്രമാണ് എന്നും എന്ന അർഥം വരുന്ന ഒരു ഗാനവും  എലിസബത്ത് പങ്കുവെചിരുന്നു. നിരവധിപേർ എലിസബത്തിനും ബാലയ്ക്കും പ്രണയദിനാശംസകൾ നേർന്ന് എത്തി.

പ്രണയദിനത്തിൽ എലിസബത്ത് പങ്കിട്ട വീഡിയോയും ഇപ്പോൾ ചർച്ചയാവുകയാണ്. ‘ഹാപ്പി വാലന്റൈൻസ് ഡെ എന്ന്  എല്ലാവർക്കും ആശംസകളോടെയാണ് എലിസബത്ത് വീഡിയോ തുടങ്ങുന്നത്. തന്നെ കുറിച്ച് വന്ന മോശം കമന്റുകളോട് പ്രതികരിച്ചതിന് പലരും നെ​ഗറ്റീവ് കമന്റിട്ട് കണ്ടു. തോന്നിയപോലെ ഒരാളെ കെട്ടി പണികിട്ടിയിരിക്കുന്നതല്ല ഡിപ്രഷൻ എന്നൊക്കെയാണ് ഓരോ കമന്റ്സും എത്തിയത്, ഇന്ന കാരണം കൊണ്ട് മാത്രമേ നമ്മൾക്ക് ഡിപ്രെഷൻ വരാൻ കഴിയ്ത്തുള്ളോ

ബാലയുടെ  വൈഫ് ആയതുകൊണ്ട് മാത്രം താൻ  എന്തൊക്കയോ വീഡിയോ പങ്കുവെക്കുകയാണെന്നും പലരും കമന്റ് കുറിച്ച് കണ്ടുവെന്നും എലിസബത്ത് പറഞ്ഞു.   അതേ താൻ  ബാലയുടെ  വൈഫ് തന്നെയാണ്. അതിൽ ആർക്കും തർക്കമൊന്നുമില്ലല്ലോ എന്നാണ് ഇതിനുള്ള മറുപടി എലിസബത്ത് പറയുന്നത്. സെലിബ്രിറ്റിയുടെ ഭാര്യ  ആയതുകൊണ്ട് സോഷ്യൽമീഡിയ പേജ് തുട‌ങ്ങാൻ പാടില്ലെന്നുണ്ടോ അങ്ങനെ ഒന്നുമില്ലല്ലോ, ഒരാൾ മരിച്ചശേഷം അയാളെ കുറച്ച് നല്ലത് പറയുകയല്ല വേണ്ടത്. ജീവിച്ചിരിക്കുമ്പോൾ അയാളെ കുറ്റപ്പെടുത്താതിരിക്കുക. അതുപോലെ നമ്മളെ സപ്പോർട്ട് ചെയ്യുന്ന ഒരാളെ വേണം പ്രണയിക്കാൻ എന്നും എലിസബത്ത് പറഞ്ഞു,