ഫാസിൽ സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ‘ചിത്രത്തിൽ മോഹൻലാൽ, ശങ്കർ ,പൂർണിമ ജയറാം എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയത് , മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ഫാസിൽ ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ് ആയിരുന്നു.ഈ ചിത്രത്തിൽ വില്ലൻ കഥപാത്രമായാണ് മോഹൻലാൽ എത്തിയത്, ഇതിനു ശേഷം ധാരാളം അവസരങ്ങൾ മോഹന്ലാലിനെത്തേടിയെത്തി ,ഇപ്പോഴിതാ മോഹൻലാലിൻറെ അഭിനയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഫാസിൽ .

ഓഡിഷൻ വഴിയാണ്  മോഹൻലാൽ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത് .  തന്നിലെ അഭിനേതാവിനെ അത്ഭുതപ്പെടുത്തിയ പ്രകടനമാണ് ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ കാഴ്ച്ച വെച്ചത് . ആദ്യ ഇന്റർവ്യൂവിൽ മോഹൻലാൽ അഭിനയിച്ചു കഴിഞ്ഞപ്പോൾ ഇത്ര നന്നായി ചെയ്യുമോ എന്ന് തന്നെ എനിക്ക് തോന്നിപ്പോയി .അതുകൊണ്ട് തന്നെയാണ് മോഹൻലാൽ വില്ലനായി ഒരുപാട് സിനിമകൾ ചെയ്യുന്നതിനിടയിൽ താൻ മറ്റൊരു സിനിമ ആയ മാമാട്ടി കുട്ടിയമ്മ എന്ന ചിത്രത്തിൽ അവസരം നൽകിയത്.

കുടുംബ പ്രേക്ഷകർക്കിടയിൽ മോഹൻലാലിനെ കൂടുതൽ സ്വീകാര്യനാക്കിയത് മാമാട്ടിക്കുട്ടിയമ്മ സിനിമയാണ്ഫാ സിൽ പറയുന്നു.  മഞ്ഞിൽ വിരിഞ്ഞ പൂക്കളെക്കാൾ കൂടുതൽ ഓടിയ കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിതമാണ് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് . ആ സിനിമയുടെ വിജയം ഓരോ പ്രേക്ഷകരും മോഹനലാലിനെ ഒരുപാട്സ്വീ കാര്യനാക്കി .