ചലച്ചിത്ര രംഗത്തുസ്ത്രീകൾ നേരിടുന്ന  പ്രശനങ്ങൾ  തുറന്നു പറയാൻ  ഹേമ  കമ്മീഷൻ വിളിച്ചു ചേർത്തപ്പോൾ  പോകാൻ ഒട്ടും താല്പര്യം ഇല്ലെന്നു ഡബ്ബിങ് ആർട്ടിസ്റ്  ഭാഗ്യലക്ഷ്മി  അവർക്കു ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് തന്നയാണ് തോന്നിയത് .എങ്കിലും തങ്ങളുടെ തൊഴിലിടത്തിൽ  നിന്നും കുറെ പേരുടെ സുരക്ഷിതത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ സാധിക്കുമെങ്കിൽ സാധിക്കട്ടെ എന്ന് കരുതിയാണ് കമീഷന്  മുന്നിൽ ഇരുന്നത് എന്ന്  താരം പറഞ്ഞു.ഒരുപാടു പേര് ഞെട്ടിക്കുന്ന വാർത്തകൾ പറഞ്ഞു  അവർക്കു ഒന്നും പുറത്തു വിടാൻ സാധിക്കില്ല .അത് പുറത്തു വിട്ടാൽ ഒരുപാടു  പ്രേശ്നങ്ങൾ ഉണ്ടാകും എന്നാണ് ഭാഗ്യലക്ഷ്മി  പറയുന്നത് .

അങ്ങനെ പറഞ്ഞാൽ ഒരുപാടു പേരുടെ ഇമേജുകൾ  തകർന്നു പോകും എന്നാണ് ഭാഗ്യലക്ഷ്മി  പറയുന്നത് .ഒരുപാടുപേരുടെ കഥകൾ  നേരിട്ട് അറിഞ്ഞവളാണ്  ഞാൻ .മലയാള സിനിമയിൽ പുരുഷഃധ്യപത്യം  ആണ് നടക്കുന്നത് .ഇവിടെ സ്ത്രീകളുടെ  വാക്കുകൾക്ക്  ഒരു വിലയും  കലിപ്പിക്കുന്നില്ല .പുരുഷന്മാർക്ക് മാത്രമാണ്  തീയിട്ടർ  മാർക്കറ്റു  ഉള്ളത് .അത്തരം ഒരു അവസ്ഥയിൽ ഹേമ  കമ്മീഷൻ റിപ്പോർട്ട് വന്നാൽ അത് പലരെയും ബാധിക്കുമെന്ന് താരം പറയുന്നു  ഭാഗ്യലക്ഷ്മി  പറയുന്നത് ഇങ്ങനെ ..

ഹേമ കമീഷൻ എന്നെ ഒരു ദിവസം വിളിച്ചു .രണ്ടു മൂന്ന് മണിക്കൂർ സംസാരിച്ചിരുന്നു .ആദ്യ വിളിച്ചപ്പോൾ എനിക്ക് പോകാൻ തോന്നിയില്ല . ഒരുപാട് പേരുടെ  തൊഴിലിന്റെ  പ്രശ്ന ആണ് .അവർ അനുഭവിക്കുന്ന  പലമാനസിക  പീഡനങ്ങൾക്കും ഒരു പരിഹാരം കാണാൻ വേണ്ടിയാണു ഹേമ കമീഷൻ രൂപീകരിച്ചത് .അതിനോടൊപ്പം ഞാൻ സഹകരിക്കണം എന്ന് എനിക്ക് തോന്നി .ഞാൻ ആദ്യം ചോദിച്ച ചോദിയം ഇതായിരുന്നു  ഇങ്ങനെ ഒരു തുറന്നു പറച്ചിലിലൂടെ എന്താണ് കമീഷൻ  സ്ത്രീകൾക്ക് വേണ്ടി ചെയ്യാൻ പോകുന്നത്  എന്നാണ് .തീർച്ച ആയും സിനിമ മേഖലയിൽ ഒരു വലിയ മാറ്റം കൊണ്ട് വരൻ കഴിയും എന്നാണ് അവർ നൽകിയ മറുപടി .

എന്ത് രീതിയിലുള്ള മാറ്റങ്ങൾ ആണ് കൊണ്ട് വരൻ പോകുന്നത് എന്ന് ഞാൻ ചോദിച്ചു .സ്ത്രീ നിർമാതാക്കളിൽ ഇന്ന് അഞ്ചിൽ കുറവാണ് ഉള്ളത് പുരുഷാധിപത്യം ഉള്ള മേഖലയാണ്  സ്ത്രീയുടെ ശബ്ദം ഇവിടെ മുഖ് വിലക്ക് എടുക്കില്ല .ഇവിടെ ഏതെങ്കിലും സ്ത്രീകൾക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടോ ? മഞ്ജു വാര്യർക്കു ഉണ്ടാകാം.മഞ്ജുവിന്റെ സിനിമ  ഞങ്ങൾ എടുത്തുകൊള്ളാം എന്ന് പറയുന്നു എത്ര തീയറ്റർ ഉടമകൾ ഉണ്ടാകും ? വിരലിൽ എണ്ണാവുന്നവർ മാത്രം .ഇത് കേരളത്തിൽ മാത്രമല്ല ഇന്ത്യ മുഴുവൻ ഉള്ളതാണ് അതിനാൽ അടൂർ കമ്മറ്റി പോലെ അല്ല ഈ റിപ്പോർട്ട്  പലരെയും  ഇത് ബാധിക്കുമെന്ന്  ഭാഗ്യലക്ഷ്മി  പറയുന്നു .