മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട നടൻ ആണ് ജിഷിന് മോഹൻ, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെധ ആകുന്നത്, താന്‍ പറയുന്ന പല കാര്യങ്ങളും വളച്ചൊടിക്കപ്പെടുന്നതിനെ പറ്റിയാണ് താരം പറയുന്നത്, അഭിനേതാവ് എന്നതിലുപരിയായി തന്നെക്കൊണ്ട് പറ്റുന്നത് പോലെയൊക്കെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, കൊവിഡ് കാലത്ത് എല്ലാ സീരിയല്‍ താരങ്ങള്‍ക്കും വേണ്ടി സഹായം അഭ്യാര്‍ഥിച്ച് കൊണ്ട് മുഖ്യമന്ത്രിയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു,അതിനുള്ള മറുപടിയും എനിക്ക് കിട്ടിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇളവുകളൊക്കെ പ്രഖ്യാപിച്ചതെന്നും ജിഷിന്‍ മോഹൻ പറയുന്നു

എന്നാൽ അതിന്റെ പേരില്‍ കുറേ പഴികള്‍ തനിക്ക് കേള്‍ക്കേണ്ടിവന്നു ,ജിഷിന്‍ മോഹൻ അവന്റെ ആവശ്യമല്ലേ പറഞ്ഞത്. എല്ലാവരുടെയും കാര്യം പറഞ്ഞില്ലല്ലോ എന്നൊക്കെയാണ് ചിലരുടെ അഭിപ്രായം. ഞാന്‍ എന്റെ തൊഴിലുമായി ബന്ധപ്പെട്ട കാര്യമല്ലാതെ ബാക്കിയുള്ളവരുടെ തൊഴിലിനെ പറ്റി എങ്ങനെ പറയാനാണെന്ന് ജിഷിന് പറയുന്നു, ഞാനങ്ങനെ ഇടപ്പെട്ടത് ആളുകള്‍ക്ക് ഇഷ്ടപ്പെടാതെവന്നു ,

അതിന് തൊട്ട് മുന്‍പായി ഞാന്‍ ഒരു കാര്‍ വാങ്ങിയിരുന്നു. വീട്ടിലേക്കുള്ള പുതിയ വണ്ടി ലോണൊക്കെ എടുത്ത് വാങ്ങിയതാണ്. എന്നാല്‍ അതുകൂടി കണ്ടതോടെ ഓ ഇവനാണോ പൈസ ഇല്ലാത്തത് എന്നായി ആളുകളുടെ ചോദ്യം. എന്നാല്‍ അതിന്റെ ഒക്കെ ലോണ്‍ അടയ്ക്കാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ജോലി എടുക്കാനുള്ള സാഹചര്യം ചോദിക്കുന്നത്. വാ തുറന്ന് എന്ത് പറഞ്ഞാലും അതിനെ രണ്ടായി വളച്ചൊടിക്കാന്‍ ശ്രമിക്കും ; ഞാന്‍ പറയുന്നൊരു കാര്യം കേള്‍ക്കുന്നവര്‍ വേറൊരു സെന്‍സില്‍ ആയിരിക്കും എടുക്കുക.നടൻ പറയുന്നു