സിബി മലയിൽ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കൊത്ത്. ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന ചിത്രം നാളെ പ്രദർശനത്തിനെത്തും.

 

കണ്ണൂരിലെ കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം ഒരുങ്ങന്നത്.ആസിഫ് അലിയും റോഷൻ മാത്യുവും കടുത്ത കമ്യൂണിസ്റ്റ് അനുഭാവികളായാണ് ചിത്രത്തിലെത്തുന്നത്.

നിഖില വിമലാണ് ചിത്രത്തിലെ നായിക. സുദേവ് നായർ, വിജിലേഷ് കാരയാട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ പി എം ശശിധരനും രഞ്ജിത്തുമാണ് ച്ിത്രം നിർമിക്കുന്നത്