എംജി ശ്രീകുമാര്‍, നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരത്തിന്റെ കുടുംബ ജീവിതവും മലയാളികള്‍ക്ക് പകല്‍ പോലെ വ്യക്തമാണ്. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. വിവാഹത്തിനു മുന്‍പ് ഏകദേശം 15 വര്‍ഷത്തോളം ലിവിംഗ് ടുഗെദര്‍ ആയിരുന്നു ഇരുവരും. അതിനു ശേഷം 2000 ല്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് ഇരുവരും വിവാഹിതര്‍ ആവുകയായിരുന്നു.


ശ്രീക്കുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂര്‍ണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലേഖ സ്വന്തമായ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി ലേഖ പങ്കുവെക്കാറുണ്ട്. എംജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത്. അതുകൊണ്ടു തന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നു. തീരുമാനം എടുക്കാന്‍ തനിക്കായിരുന്നു പ്രയാസം. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്.


ഞങ്ങള്‍ അതിനെല്ലാം ശേഷമാണു വിവാഹിതര്‍ ആയതെന്നും ലേഖ പറയുന്നു.അടുത്തിടെ വന്ന മതം മാറ്റ ആരോപണങ്ങളെ കുറിച്ചും ലേഖ തുറന്നു പറഞ്ഞു. ഹിന്ദു മതത്തില്‍ ജനിച്ചു എങ്കിലും മറ്റെല്ലാ മതത്തില്‍ ഉള്ള ദൈവങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ചെറുപ്പത്തില്‍ ഒരിക്കലും അന്യ മതക്കാരോട് മിണ്ടരുതെന്ന് പേരന്റ്‌സ് പഠിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാ ദൈവങ്ങളിലും ബഹുമാനം ഉണ്ടെന്നും ലേഖ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്നു. അടുത്തിടെ തന്റെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്നു തുറന്ന് പറഞ്ഞ് ലേഖ ശ്രീകുമാര്‍ യൂട്യൂബില്‍ എത്തിയിരുന്നു. ലോക്ക്‌ഡൌണ്‍ സമയത്താണ് ലേഖ യൂട്യൂബില്‍ സജീവമായത്. പാചക വിശേഷങ്ങളും ബ്യുട്ടി ടിപ്‌സും പങ്കുവെച്ചുകൊണ്ടുള്ള ലേഖയുടെ വിഡിയോകള്‍ക്ക് ആരാധകരും ഏറെ ആണ്. പലരും ലേഖയുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് തിരക്കിയിരുന്നു.


പാര്‍ലറില്‍ പോയി സൗന്ദര്യ സംരക്ഷണങ്ങള്‍ ഒന്നും ചെയ്യാറില്ല. ആകെ പാര്‍ലറില്‍ പോകുന്നത് പെഡിക്യൂര്‍, മാനിക്യൂര്‍ എന്നിവ ചെയ്യാന്‍ വേണ്ടി മാത്രമാണെന്നും ലേഖ പറഞ്ഞു. മികച്ച പ്രതികരണമാണ് അന്ന് ലേഖയുടെ വീഡിയോക്ക് ലഭിക്കുന്നത്. നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് അഭിപ്രായങ്ങള്‍ പങ്കുവെച്ചയ്ക്കാറുള്ളത്. സ്നേഹിക്കുന്ന ഭർത്താവുണ്ടെങ്കിൽ ഏതൊരു ഭാര്യയും സുന്ദരിയായിരിക്കും എന്നാണ് ലേഖ ടോപ് സിംഗർ വേദിയിൽ വച്ച് പറഞ്ഞത്. താൻ ഒന്നും പറയാതെ തനിക്കായി വേണ്ടതൊക്കെ ചെയ്യുന്ന ആളാണ്‌, എന്റെ ഭർത്താവ് എന്ത് ചെയ്യുന്നതും തനിക്ക് ഇഷ്ടമാണ് എന്നും എംജിയെകുറിച്ച് ലേഖ പറഞ്ഞിട്ടുണ്ട്. മിനിസ്‌ക്രീന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും സജീവമാണ് എം. ജി ശ്രീകുമാര്‍. ഗായകന്‍ എന്നതിലുപരി മികച്ച ഒരു സംഗീത സംവിധായകന്‍ കൂടിയാണ് അദ്ദേഹം.