മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപ്, ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച വിവാഹം ആയിരുന്നു  ദിലീപിന്റെയും കാവ്യയുടെയും,  സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത് ഒരു വിവാഹം ആയിരുന്നു ഇരുവരുടെയും, എന്നിരുന്നാലും വളരെ രഹസ്യമായിട്ടായിരുന്നു വിവാഹത്തിന്റെ തീരുമാനങ്ങൾ ഒക്കെ എടുത്തത്, 2016 നവംബർ 25 നായിരുന്നു ഇരുവരും വിവാഹിതരായത്,സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത ഒരു വിവാഹം കൂടി ആയിരുന്നു ഇത്32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു, നടി മഞ്ജുവുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്.

ഇപ്പോൾ മഹാലക്ഷ്മിയുടെതായി വന്ന ക്യൂട്ട് ചിത്രങ്ങളാണ് ഇത്തവണ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുളള ഒരു കൊളാഷ് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാവ്യ മാധവന്‌റെ ആരാധക പേജുകളില്‍ അടക്കം ഈ ചിത്രം വന്നിരിക്കുന്നു. താരപുത്രിയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മീനാക്ഷിയുടെയും മഹാലക്ഷ്മിയുടെയും പിറന്നാള്‍ മുന്‍പ് ദിലീപും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ദിലീപും കാവ്യയും സോഷ്യല്‍ മീഡിയയില്‍ അധികം എത്താറില്ലെങ്കിലും മീനാക്ഷി എപ്പോഴും ആക്ടീവാകാറുണ്ട്. അടുത്തിടെ താരപുത്രി പങ്കുവെച്ച ഡാന്‍സ് വീഡിയോകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയുവാൻ ആരാധകർക്ക് വളരെ ഇഷ്ടമാണ്.