മലയാള സിനിമയിൽ വർഷങ്ങൾ കൊണ്ട് തന്നെ സജീവ സാനിദ്യം ആയ താരമാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന ചിത്രത്തിൽ കൂടിയാണ് താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനു ശേഷം അങ്ങോട്ട് നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സീരിയസ് വേഷങ്ങൾ ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും തന്റെ കൈയിൽ ഭദ്രമാണെന്ന് താരം പല തവണ തെളിയിച്ചിട്ടുണ്ട്. ദിലീപ്-മംമ്ത കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ ഒക്കെയും ഹാസ്യ വിരുന്ന് തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുള്ളത്. വ്യക്തിപരമായ ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടത്തിൽ കൂടി കടന്നു പോയ താരം കൂടിയാണ് മംമ്ത. രണ്ടു തവണ ആണ് ക്യാൻസർ രോഗം താരത്തെ വേട്ടയാടിയത്. എന്നാൽ രോഗത്തിനോട് പൊരുതി ജീവിതത്തിലേക്ക് തിരിച്ച് വന്ന മംമ്ത നിരവധി പേർക്ക് പ്രചോദനം കൂടി ആകുകയായരുന്നു.

2011 ൽ ആയിരുന്നു മംമ്ത വിവാഹിതയാകുന്നത്. എന്നാൽ ആ ബന്ധത്തിന് അധികനാൾ ആയുസ്സ് ഇല്ലായിരുന്നു. 2012 ൽ താരം വിവാഹമോചനം നേടുകയായിരുന്നു. അതിനു ശേഷം ഇനി എന്നാണ് അടുത്ത വിവാഹം എന്ന ചോദ്യം താരത്തിനോട് പലരും ചോദിച്ചിരുന്നു. എന്നാൽ അതിനൊന്നും താരം മറുപടി പറഞ്ഞിട്ടില്ലായിരുന്നു. ഇപ്പോൾ രണ്ടാം വിവാഹത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ജീവിതത്തിൽ ഒരുപാട് ഓർമകളും അനുഭവങ്ങളും ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആണ് ഞാൻ. ഭാവിയിൽ ഓർക്കാൻ ഈ അനുഭവങ്ങൾ ഒക്കെയേ കാണത്തോളു.

അത് കൊണ്ട് തന്നെ ഓർമകളും അനുഭവങ്ങളും ഉണ്ടാക്കാൻ ആണ് ഞാൻ ഇപ്പോൾ ശ്രമിക്കുന്നത്. ഇനി അങ്ങോട്ടുള്ള ജീവിതത്തിൽ എപ്പോഴെങ്കിലും ഒരു കൂട്ട് വേണമെന്ന് തോന്നുകയാണെങ്കിൽ രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നും താരം പറഞ്ഞു.