പുറമെ മറ്റേത് ഭാഷയിലെയും സൂപ്പർ താരങ്ങൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികളാണ് മലയാസിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഇപ്പോൾ ഇവർ ഒന്നിച്ചുളള സിനിമകൾ ഇല്ലായെങ്കിലും മുൻകാലങ്ങളിൽ നിരവധി സിനിമകളിൽ സൂപ്പർ താരങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

സഹോദര ബന്ധത്തെ പോലെയാണ് ഇരുവരും സൗഹൃദം നിലനിർത്തുന്നത്. മോഹൻ ഇച്ചക്കയെന്നും മമ്മൂട്ടി ലാലു എന്നുമാണ് വലിക്കുന്നത് ഇതിലൂടെ ഇരുവരുടേയും സ്നേഹ ബന്ധത്തിന്റെ ആഴം നമുക്ക് മനസിലാക്കാം കൂടാതെ തന്നെ മലയാസിനിമയുടെ ഉയർച്ചക്ക് പ്രധാന പങ്ക് വഹിച്ച വ്യക്തികളാണ് മോഹൻലാലും മമ്മൂട്ടിയും. ഇന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും ഇവരുവരും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.ഇത് മലയാള സിനിമക്ക് അഭിമാനകരമായ സൂപ്പർ താര പട്ടം ഇരുവർക്കും നൽകി.

55 ഓളം സിനിമകൾ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയുണ്ടായി ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ മലയാളി പ്രേഷകർ ആഘോഷമാക്കിയിരുന്നു. ഇരുവരുടേം പേരിൽ ഒരു വലിയ ഫാൻസ്‌ അസോസിയേഷൻ തന്നെയുണ്ട്. സിനിമക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇരുവരുടെയും ഫാൻസ്‌ അസോസിയേഷൻ നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു മമ്മൂട്ടി സിനിമ രംഗത്തേക്ക് എത്തി 50 വർഷങ്ങൾ തികഞ്ഞത് ഇച്ചക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള മോഹൽലാലിന്റെ പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരുന്നു.

അതേ സമയം മോഹൻലാലിൻ ഫാൻസ് അസോയിയേഷൻ രൂപികരിക്കുന്നതിൽ മമ്മൂട്ടി വഹിച്ചപങ്ക് പലർക്കും അറിയാത്തൊരു കാര്യമാണ്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വിമൽ കുമാർ ഇതേകുറിച്ച് മുൻപ് പറഞ്ഞിട്ടുണ്ട്.തന്റെ സിനിമ ഇഷ്ടപെടുന്ന വ്യക്തികൾക്ക് പുറമെ ഒരു ഫാൻസ്‌ അസോസിയേഷന് മോഹനലാൽ ആദ്യകാലങ്ങളിൽ താല്പര്യം ഇല്ലായിരുന്നു എന്ന് വിമൽ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് സംഘടന തുടങ്ങുന്നതിന് വേണ്ടി അനുവാദം ചോദിച്ചപ്പോഴെല്ലാം അദ്ദേഹം വേണ്ടെന്ന് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് വരുന്നവരോടെല്ലാം പഠിത്തത്തിൽ ശ്രദ്ധിക്കാൻ സൂപ്പർതാരം ഉപദേശിച്ചു. വിമൽകുമാറും സംഘവും അസോസിയേഷന്റെ കാര്യം പറഞ്ഞ് പലതവണ സമീപിച്ചെങ്കിലും അവരോടും മോഹൻലാൽ ഇക്കാര്യം തന്നെ ആവർത്തിച്ചു. പിന്നീട് കുറച്ചുകാലയളവിന് ശേഷം ഹരികൃഷ്ണൻസ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചുണ്ടായിരുന്നു.

ഊട്ടിയിലായിരുന്നു ഷൂട്ടിങ് ഇവിടെവെച്ചും ഇതിനെകുറിച്ച് മോഹലാലിനെ അറിയിച്ചപ്പോൾ ഫാൻസ്‌ രൂപീകരണത്തോട് താല്പര്യം കാണിച്ചില്ല. പോകാൻ നേരം മമ്മൂട്ടിയെ കൂടെ സമീപിച്ച് പോകാം എന്ന് കരുതി ചെന്നു. മമ്മൂട്ടിയുമായി സംസാരിക്കുന്നതിനിടയിൽ ഫാൻസ്‌ രൂപീകരത്തെ മോഹൻലാൽ എതിർക്കുന്നതായി പറയുകയുണ്ടായി. ആ സമയങ്ങളിൽ മമ്മൂട്ടിക്ക് ഫാൻസ്‌ അസോസിയേഷൻ ഉണ്ടായിരുന്നു. ഇതൊരു നല്ല കാര്യമല്ലേ ഞാൻ ലാലിനോട് സംസാരിക്കാം എന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. മമ്മൂട്ടിയുടെ ആ വാക്കുകൾ ഞങ്ങൾക്ക് പ്രതീക്ഷ നൽകി ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാൽ ആലപ്പുഴയിലാണെന്നും അങ്ങോട്ട് നിങ്ങൾ വരാനും മമ്മൂക്ക പറയുകയുണ്ടായി.

അങ്ങനെ ഞങ്ങൾ കുറച്ചു പേർ ആലപ്പുഴ സെറ്റിൽ എത്തുകയുണ്ടായി. മമ്മൂട്ടി ഞങ്ങളെ കണ്ടയുടൻ അങ്ങോട്ട് വിളിപ്പിക്കുയുണ്ടായി. അങ്ങനെ ഞാൻ മോഹലാലുമായി സംസാരിക്കാം എന്നും പറഞ്ഞു അവർ തമ്മിൽ അരമണിക്കൂറോളം സുംസരിക്കുകയുണ്ടായി. അത് കഴിഞ്ഞു വിമലിനെ വിളിപ്പിക്കുകയും എന്നിട്ട് മോഹൻലാലിനെ നോക്കി മമ്മൂക്ക ഇങ്ങനെ പറഞ്ഞു ഇത് വിമൽ, ഇവനാണ് ഇനി മുതൽ നിന്റെ ഫാൻസ് അസോയിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക എന്നുമായിരുന്നു.

നീ ഇവരുടെ കൂടെയുണ്ടാകണം എന്ന് മമ്മൂക്ക പറഞ്ഞു. അത് കേട്ട് ഞങ്ങൾ ഞെട്ടിയെന്ന് വിമൽ കുമാർ പറയുന്നു. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. അതിന് ശേഷം മോഹൻലാൽ ഫാൻസ്‌ തിരുവനന്തപുരം ബ്രാഞ്ച് മമ്മൂട്ടി ആയിരുന്നു ഉൽഘാടനം ചെയ്തത് എന്നും വിമൽ പറഞ്ഞു.

twitter follower kaufen