മിനിസ്ക്രീൻ പ്രേക്ഷരുടെ പ്രിയങ്കരി ആയി മാറിയ നടിയാണ് മൃദുല വിജയ്, അടുത്തിടെ ആണ് താരം വിവാഹിത ആയത്, യുവ ആണ് താരത്തിന്റെ കഴുത്തിൽ താലി ചാർത്തിയത്, മഞ്ഞിൽ വിരിഞ്ഞ പൂവി’ലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് യുവകൃഷ്ണ. യുവയുടെ ജീവിതസഖിയാവുന്ന മൃദുല വിജയ് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മിനി സ്‌ക്രീനിന്റെ സ്വന്തം നായികയാണ്. ഇരുവരുടേയും വിവാഹനിശ്ചയം വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ ഡിസംബർ 23 ആണ് നടന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.യുവയുടേയും മൃദുലയുടേയും അമ്മ വേഷത്തിൽ സീരിയലുകളിൽ നിറയുന്ന രേഖ രതീഷ് വഴിയാണ് ആലോചന വന്നതെന്നും രണ്ട് കുടുംബക്കാർക്കും ഇഷ്ടമായി ഉറപ്പിക്കുകയായിരുന്നു എന്നും ഇരുവരും സൂചിപ്പിച്ചിരുന്നു.

ഇപ്പോൾ താരത്തിന്റെ ‘അമ്മ മൃദുലയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്, രേഖ രതീഷിന്റെ W ഷോയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.ഷോയിലേക്ക് മൃദുലയുടെ അച്ഛനും അമ്മയും എത്തിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.മൃദുലക്ക് സർപ്രൈസായിട്ടാണ് ഷോയിലേക്ക് അച്ഛനും അമ്മയും എത്തിയതും. മകളെ കുറിച്ച് പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൃദുലയുടെ അമ്മ ഇമോഷണൽ ആകുന്നുണ്ട്. മുൻപെങ്ങോ ഒരു അപകടം നടന്ന സമയത്തെ കുറിച്ച് പറയുമ്പോൾ ആണ് അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞത്. ആ സമയത്തു ഊണും ഉറക്കവും കളഞ്ഞിട്ടാണ് മകൾ ഞങ്ങളെ നോക്കിയതെന്നും അമ്മ പറയുന്നു. മാത്രമല്ല ദൈവം തന്ന നിധിയാണ് ഞങ്ങൾക്ക് ഈ പൊന്നുമകൾ എന്നും ലോകം അറിയട്ടെ എന്നാണ് മൃദുലയുടെ അമ്മ പറഞ്ഞത്.

facebook volgers kopen