സോഷ്യൽ മീഡിയ ട്രെൻഡുകൾക്ക് പിന്നാലെആണ് ഇപ്പോൾ യുവതലമുറ, കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോക്ക് മറുപടിയാണ് നടൻ ടൊവിനോ തോമസ്  കമന്റ് ചെയ്തിരിക്കുന്നത്.വിദ്യാർത്ഥിയുടെ വീഡിയോ ഇങ്ങനെ , ഈ വീഡിയോക്ക് ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ എന്റെ പരീക്ഷയ്ക്കായുളള തയാറെടുപ്പുകള്‍ ആരംഭിക്കും’ എന്ന ക്യാപ്ഷനോടെയാണ് താഹ ഹസൂന്‍ എന്ന വിദ്യാർത്ഥി ഇന്‍സ്റ്റഗ്രാം പേജില്‍ വീഡിയോമായി എത്തിയത്.

വീഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിനകം തന്നെ അത് ടൊവിനോയുടെ ശ്രദ്ധയില്‍പ്പെട്ടു. പോയിരുന്ന് പഠിക്ക് മോനെ’ എന്നായിരുന്നു ടോവിനോയുടെ  മറുപടി. ടൊവിനോയുടെ കമന്റിന് താഴെ നിരവധി പേരാണ് വിശേഷം അന്വേഷിച്ചുകൊണ്ടും ഹായ് പറഞ്ഞുകൊണ്ടും എത്തിയിരിക്കുന്നത്,ഇതോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.കഴിഞ്ഞ ദിവസം ഇതുപോലെ സമാനമായ കാര്യമായിരുന്നു രണ്ടു വിദ്ധാർത്ഥികൾ  വിജയ് ദേവരകൊണ്ടയുടെ കമന്റ് അഭ്യര്‍ഥിച്ച് കൊണ്ട് വിഡിയോ പങ്കുവച്ചത്

‘വിജയ് ദേവരകൊണ്ട ഈ വീഡിയോക്ക് കമന്റ് ചെയ്താല്‍ ഞങ്ങള്‍ പരീക്ഷയ്ക്കുള്ള തയാറെടുപ്പ് ആരംഭിക്കും’ എന്ന റീലിന് ‘പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം’ എന്നായിരുന്നു വിജയ്‌യുടെ കമന്റ്. ഹർഷിദ റെഡ്‌ഡി എന്ന ഇൻസ്റ്റാഗ്രാം ഐഡിയിൽ ആയിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇപോൾ യുവതലമുറകൾ ഇതൊരു സോഷ്യൽ മീഡിയ ട്രെൻഡ് ആക്കിയിരിക്കുകയാണ്,