മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ . വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് രേവതി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. കിലുക്കത്തിലെ അരപ്പിരി ലൂസായ തമ്പുരാട്ടി കുട്ടി മുതൽ അവസാനമിറങ്ങിയ ഭൂതകാലത്തിലെ ആശ വരെ അതിൽ ഉൾപ്പെടുന്നു. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച താരം സംവിധാനത്തിലും തിളങ്ങിയിട്ടുണ്ട്. അഭിനയം മാത്രമല്ല രേവതിയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വാര്‍ത്തയാവാറുണ്ട്. പ്രണയവിവാഹവും ഡിവോഴ്‌സും ഐവിഎഫിലൂടെ അമ്മയായതുമൊക്കെ വൈറലായിരുന്നു. സംവിധായകനും നടനുമായ സുരേഷ് ചന്ദ്രമേനോനെയായിരുന്നു രേവതി വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. 1988 ല്‍ ഒന്നിച്ച് ഇരുവരും 2002 ലായിരുന്നു വേര്‍പിരിഞ്ഞത്. ഇവരെ ഒന്നിപ്പിച്ചതു ത്സം ഗീതവും പുസ്തകവുമായിരുന്നു . രേവതിയും സുരേഷും പ്രണയമ തുടങ്ങിയപ്പോൾ തന്നെ അതേക്കുറിച്ച് വീട്ടുകാരെയും അറിയിച്ചിരുന്നു. അവരുടെ സമ്മതത്തോടെയാണ് പ്രണയിച്ചത്. വീട്ടുകാരുടെ എതിര്തപ്പ് ഉണ്ടായിരുന്നുവെങ്കിൽ ഞങ്ങളുടെ വിവാഹം യാഥാര്‍ത്ഥ്യമാവില്ലായിരുന്നുവെന്ന് രേവതി പറഞ്ഞിരുന്നു.രണ്ടുപേരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നതിന്റെ പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നില്ല. സമയപ്രശ്‌നങ്ങളെക്കുറിച്ചൊക്കെ കൃത്യമായി മനസിലാക്കുമായിരുന്നു ഇരുവരും.

പ്രൊഫഷണലായാലും പേഴ്‌സണലായും സുരേഷ് തന്നെ മനസിലാക്കിയിരുന്നുവെന്നും രേവതി പറയുന്നു. .വിവാഹജീവിതം സുഖകരമായി മുന്നേറുന്നതിനിടയിലായിരുന്നു രേവതിയും സുരേഷും പിരിയാനായി തീരുമാനിച്ചത്. വ്യത്യസ്തമായൊരു വേര്‍പിരിയലായിരുന്നു ഇവരുടേത്. കമ്യൂണിക്കേഷന്‍ ഗ്യാപ്പുണ്ടെന്ന് തോന്നിത്തുടങ്ങിയപ്പോഴായിരുന്നു പിരിയാന്‍ തീരുമാനിച്ചത് എന്നാണു രേവതി പറയുന്നതെ. വേദനാജനകമായ കാര്യമാണ് വേര്‍പിരിയല്‍ എന്നത്. എങ്ങനെയൊക്കെ പറഞ്ഞാലും സങ്കടത്തോടെയാണ് പിരിഞ്ഞത് എന്ന് രേവതി ഓർക്കുന്നു . അത്ര പെട്ടെന്നൊന്നും ആ വിഷമത്തില്‍ നിന്നും കരകയറാനും, പറ്റിയിരുന്നില്ല. വിവാഹമോചിതരായതിന് ശേഷവും രണ്ടാളും തമ്മിൽ സുഹൃത്ബന്ധം നിലനിര്‍ത്തുന്നുണ്ടെന്നുമായിരുന്നു നേരത്തെ ഒരു അഭിമുഖത്തില്‍ രേവതി പറഞ്ഞത്.പിരിയാനുള്ള തീരുമാനം പറഞ്ഞപ്പോള്‍ സുരേഷ് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ചോദിച്ചപ്പോള്‍ അത് സ്വകാര്യമായിരിത്തന്നെയിരിക്കട്ടെ എന്നായിരുന്നു രേവതിയുടെ മറുപടി. വേര്‍പിരിഞ്ഞതിന് ശേഷമായിരുന്നു കുഞ്ഞെന്ന ആഗ്രഹം കലശലായത്. അങ്ങനെയാണ് മഹി എത്തിയത്.ഞങ്ങളുടെ വീട്ടിലെ ആദ്യത്തെ പേരക്കുട്ടിയാണ് മഹി. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ഞങ്ങള്‍ കഴിയുന്നത്. കൊച്ചുമകളോടൊപ്പം ഒത്തിരിക്കാലം ജീവിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അവളെ കണ്ടപ്പോള്‍ അച്ഛനും അമ്മയും പറഞ്ഞത്.മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും രേവതി പറയുന്നുണ്ട് . മകൾ ഉണ്ടായ ശേഷം ജീവിതം കൂടുതല്‍ സുഖകരമായി എന്നാണു രേവതി പറയുന്നത് . എല്ലാ കാര്യങ്ങളും അവളോടൊപ്പമായി ചെയ്യുന്നതാണ് ഇഷ്ടം. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് അവളുടെ ജനനമെന്നും രേവതി പറഞ്ഞിരുന്നു.

നാല് പതിറ്റാണ്ടോളമായി അഭിനയരംഗത്ത് സജീവമായ രേവതി മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. എല്ലാ ഭാഷകളിലും ഒരുപോലെ തിളങ്ങാനും രേവതിക്കായി. സംവിധായക എന്ന നിലയിലും രേവതി തിളങ്ങിയിട്ടുണ്ട്. കാജോൾ നായികയായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സലാം വെങ്കിയാണ് രേവതി അവസാനം സംവിധാനം ചെയ്ത ചിത്രം.