നടൻ മോഹന്‍ലാലിനെക്കുറിച്ചുള്ള രസകരമായൊരു ഓര്‍മ്മ പങ്കുവെക്കുകയാണ് സംവിധായകൻ സത്യന്‍ അന്തിക്കാട്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അനുഭവമാണ് സത്യന്‍ അന്തിക്കാട് പങ്കുവെക്കുന്നത്. സന്മനസുള്ളവർക്ക് സമാധാനം എന്ന ചിത്രത്തിന്റെ . ചിത്രീകരണത്തിനിടെ ശ്രീനിവാസന്‍ വീഴാന്‍ പോയതിനെക്കുറിച്ചാണ് സത്യന്‍ അന്തിക്കാട് സംസാരിക്കുന്നത്. ശ്രീനിവാസന്‍ വാടക വീട് ഒഴിപ്പിക്കാന്‍ ചെല്ലുമ്പോള്‍ ഗോപാലകൃഷ്ണ പണിക്കര്‍ എന്ന ലാലിന്റെ കഥാപാത്രം ശ്രീനിവാസനെ ജീപ്പില്‍ കൊണ്ടു വരുന്ന ഒരു സീന്‍ ഉണ്ട്. ജീപ്പ് വന്നു നിന്ന് ജീപ്പില്‍ നിന്നും ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ ചാടി ഇറങ്ങുമ്പോള്‍ ഷൂ തെന്നിയിട്ട് വീഴാന്‍ പോകുന്നുണ്ട് ശ്രീനിവാസന്‍. ഞാന്‍ ഷോട്ട് കട്ട് ചെയ്തില്ല അത് അതുപോലെതന്നെ അഭിനയിപ്പിച്ചു. മോഹന്‍ലാലും അതിന്റെ ഒപ്പം അഭിനയിച്ചു ,ഇന്നത്തെപ്പോലെ അന്ന് മോണിറ്റര്‍ ഒന്നുമില്ലാ . അതിനാല്‍ രണ്ടാമത് കാണാന്‍ സാധിക്കില്ല. ഒരു മാസമൊക്കെ കഴിഞ്ഞിട്ടാണ് പിന്നെ അത് കാണുന്നത്. ഷോട്ടിന്റെ സമയത്ത് ആ വീഴ്ച കണ്ട് എല്ലാവരും ചിരിച്ചു, മോഹന്‍ലാലും ചിരിച്ചിരുന്നുവെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. തുടര്‍ന്ന് ആ രംഗം ഒന്നുകൂടെ എടുക്കാമെന്ന് എല്ലാവരും പറഞ്ഞു,എന്നാല്‍ ചിരിച്ചോ എന്ന് താന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി വേറൊന്നായിരുന്നുവെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

മോഹന്‍ലാല്‍ പറഞ്ഞു,”ഞാന്‍ ചിരിച്ചു പക്ഷേ സത്യേട്ടന്‍ നോക്കിക്കോ ആ ചിരി ക്യാമറയില്‍ കാണില്ല, കാരണം ഞാന്‍ കുടയും ബാഗും വെച്ച് ആ ചിരി മറച്ചു.” മോഹന്‍ലാല്‍ ചിരിക്കുന്നത് ഞാന്‍ കണ്ടതാണ്. പക്ഷേ ഇപ്പോഴും ആ ഷോട്ട് നോക്കിയാല്‍ മോഹന്‍ലാലിന്റെ ചിരി കാണില്ല. ”വീട് ഒഴിയാന്‍ പറ, വീട് ഒഴിയാന്‍ പറ” എന്ന് പറയുന്ന ഡയലോഗ് ഉണ്ട്, അതിനിടയില്‍ ലാല്‍ ചിരിക്കുന്നുണ്ട്, അത് പക്ഷേ നമ്മള്‍ കാണുന്നില്ല എന്നും സത്യന്‍ അന്തിക്കാട് പറയുന്നു. ഇതിനെയാണ് മനസ്സാന്നിധ്യം എന്ന് പറയുന്നത്. . ലാല്‍ അറിയാതെയാണ് ലാല്‍ നന്നായി അഭിനയിച്ചു പോകുന്നതാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു. അഭിനയിക്കാന്‍ മോഹന്‍ലാല്‍ വലിയ മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ലെ. അതുവരെ നമ്മളോട് തമാശ പറഞ്ഞ് ചിരിച്ച് സംസാരിച്ച് നില്‍ക്കുന്ന ആള്‍ ടേക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മറ്റൊരാള്‍ ആയി മാറുകയാണെന്നും അദ്ദേഹം പറയുന്നു. അതേസമയം മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സത്യന്‍ അന്തിക്കാടും. ഇരുവരും ഒരുമിച്ചപ്പോഴെല്ലാം ലഭിച്ചിട്ടുള്ളത് എന്നെന്നും ഓര്‍ത്തിരിക്കുന്ന സിനിമകളാണ്.

ചിരിക്കാനും കരയിപ്പിക്കാനും ആ കോമ്പോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം ശ്രീനിവാസന്‍ കൂടെ എത്തുമ്പോള്‍ അത് കൂടുതല്‍ മനോഹരമായി മാറും. അതിനു ഉദാഹരണം പറയാൻ ഒത്തിരി സിനിമകൾ ഉണ്ട്. ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിലൂടെ 1986ൽ ഒന്നിച്ച ഈ കോംബോ പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഒന്നിച്ചു. സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം അങ്ങനെ നീളുന്നു ഈ മൂവർ സംഘത്തിന്റെ ഹിറ്റ്‌ സിനിമകൾ.