നർത്തകിയായെത്തി മിനി സ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശാലു മേനോൻ. നൃത്ത വേദികളിലെ സജീവ സാന്നിധ്യവുമാണ് നൃത്ത അധ്യാപിക കൂടിയായ ശാലുമേനോൻ. തന്റെ കലാജീവിതവുമായി വളരെ സജീവമായി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിത സംഭവങ്ങളും വിവാദങ്ങളും ശാലുവിന്റെ ജീവിതത്തിലുണ്ടാകുന്നത്.

പക്ഷെ ഇന്നിപ്പോൾ അതിനെയെല്ലാം മറികടന്ന് വീണ്ടും കലാലോകത്ത് സജീവമായിരിക്കുകയാണ് ശാലു മേനോൻ. പഴയതുപോലെ തന്നെ അഭിനയത്തിലും നൃത്തത്തിലുമെല്ലാം സജീവമാണ് ശാലു . സോഷ്യല്‍ മീഡിയയിലും ആക്ടിവാണിപ്പോൾ താരം . താൻ കടന്നുവന്ന , തന്റെ ജീവിതത്തിലെ മോശം സമയത്തെ ക്കുറിച്ചു തുറന്നു പരയുകയാണ് ശാലു ഇപ്പോൾ. ഒരു ഓൺലൈന് മാധ്യമത്തിന്ൽകിയ അഭിമുഖത്തിലാണ് ശാലു മനസ തുറന്നത്.

തന്റെ ജീവിതം ദുരന്തങ്ങൾ നിറഞ്ഞതായിരുന്നുവെന്നു ശാലു പറയുന്നു. അച്ഛന്റെ മരണം മുതലാണ് തന്റെ ജീവിതം മാറി മറിഞ്ഞത. ആ സമയം മുതലുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ടാണ് ശാലു മേനോൻ സംസാരിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയം ആണ് 1997. അച്ഛനുള്‍പ്പെടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു മനുഷ്യരെ നഷ്ടപ്പെട്ടത് ആ വര്‍ഷമാണെന്നും ശാലു പറഞ്ഞു. ‘ആദ്യത്തെ മരണം അപ്പൂപ്പന്റേതായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി. അച്ഛനുമായായിരുന്നു ഏറ്റവുമടുപ്പം ഉണ്ടായിരുന്നത് . വിദേശത്തായിരുന്നു അച്ഛന് ജോലി. അവിടെനിന്നു മടങ്ങിവന്നശേഷമായിരുന്നു മരണം. ചെറിയൊരു പനി വന്നു. അത് ന്യുമോണിയയായി. ഒട്ടും പ്രതീക്ഷിക്കാത്ത മരണമായിരുന്നു അച്ഛന്റേതെന്നും ശാലു മേനോൻ പറഞ്ഞു. പിന്നെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്റെ അമ്മയും പോയി . അതും പെട്ടെന്നുള്ള മരണം. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്താണത്. . ആ മൂന്നു മരണങ്ങള്‍ മുതലിങ്ങോട്ട് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചയാളാണ് താനെന്നു ശാലു മേനോൻ പറഞ്ഞു. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിത എന്നുതന്നെ പറയാം’ എന്നാണു ശാലു ജീവിതത്തെക്കുറിച്ചു പറയുന്നതു .

തുടർന്ന് തനിക്കെതിരെ വന്ന കേസിനെ കുറിച്ചും ജയിൽവാസത്തെക്കുറിച്ചും ശാലു സംസാരിച്ചു. പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ആരെങ്കിലും ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആരെയും അതിപ്പോൾ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ളത് എന്ന് ശാലു മേനോൻ പറയുന്നു.തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചതാനെന്നാണ് ശാലു മേനോൻ പറയുന്നത്.തളര്‍ന്നുപോകേണ്ട സാഹചര്യത്തില്‍ എന്നെ താങ്ങി നിര്‍ത്തിയത് അമ്മയും അമ്മൂമ്മയുമാണെന്നും താരം പറഞ്ഞു. താൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ സ്ത്രീ അമ്മയാണ്, അമ്മയെപ്പോലെ ധൈര്യമുള്ള ഒരാള്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വീണുപോയേനേ എന്നും പലകാര്യങ്ങളും അമ്മയില്‍നിന്ന് പഠിക്കാനുണ്ടെന്നും ശാലു മേനോൻ പറഞ്ഞു.