വിവാഹശേഷം സിനിമയിലേക്ക് ചേക്കേറിയ നടിമാരിൽ ഒരാളാണ് ഷീലു എബ്രഹാം. എന്നാൽ   നടി മറ്റു നടിമാരിൽ നിന്നും തികച്ചും വ്യത്യസ്തയാണ്.   എന്നാൽ വിവാഹശേഷം ഭർത്താവിൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണയോടെയാണ് ഷീലു എബ്രഹാം സിനിമയിൽ അഭിനയിക്കുന്നത്. മമ്മൂട്ടി ജയറാം മോഹൻലാൽ തുടങ്ങിയ മലയാളത്തിലെ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച നടിയാണ് ഷീലു എബ്രഹാം.

ഷീലുവിന് ഒരു യൂട്യൂബ് ചാനൽ ഉണ്ട്.ചാനലിൽ തൻ്റെ പാചകവും മേക്കപ്പ് ടിപ്സും വീട്ടിലെ കൃഷിയും ഒക്കെയാണ് ഷീലു പങ്കുവെക്കാറ്. ഭർത്താവിൻ്റെ പൈസ കണ്ടും അദ്ദേഹത്തിലൂടെ സിനിമാ നടിയാകാം എന്നും ആഗ്രഹിച്ചല്ല കല്യാണം കഴിച്ചത്. സ്വന്തമായി താല്പര്യമെടുത്ത് ഒന്നും ചെയ്യാറില്ല ആരെങ്കിലും നിർബന്ധിച്ചാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാറുള്ളൂ. സ്വന്തമായി എല്ലാ കാര്യങ്ങളും തീരുമാനിച്ച് ചെയ്യുമായിരുന്നെങ്കിൽ വളരെ വലിയ നിലയിൽ എത്തുമായിരുന്നു എന്നും ഷീലു പറയുന്നു.