വളരെ കുറഞ്ഞ സമയം  കൊണ്ട് മലയാള സിനിമയില്‍ നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഷൈന്‍ ടോം ചാക്കോ.  കഴിഞ്ഞ ദിവസം ന‌ടി മെറിന മൈക്കിളിനോട് അഭിമുഖത്തിനിടെ ഷൈൻ തട്ടിക്കയറിയതും മെറീന ഇറങ്ങിപോയതുമെല്ലാ  വലിയ വാർത്ത ആയിരുന്നു. ഇപ്പോഴിതാ നടിമാർക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ല  എന്ന വാ​ദത്തിനെതിരെ സംസാരിക്കുകയാണ് ഷൈൻ ‌ടോം ചാക്കോ. സ്ത്രീ സംവിധായകർ വന്നാൽ സ്ത്രീകളുടെ പ്രശ്നം തീരില്ല എന്ന് മുമ്പൊരിക്കൽ നടൻ പറഞ്ഞിരുന്നു.  ഇതിനെക്കുറിച്ച് വീശദീകരിക്കുകയാണ് ഷൈൻ . ഏതൊരു പെൺസുഹൃത്തിനോട് ചോദിച്ചാലും അവരു‌ടെ ഏറ്റവും വലിയ ശത്രു മറ്റൊരു പെൺസുഹൃത്തായിരിക്കുമെന്നാണ് ഷൈൻ പറയുന്നത് . സ്ത്രീകൾക്ക് ഏറ്റവും കൂടുതലുള്ളത് ആൺ സുഹൃത്തുക്കളാണ്. അവർ കുറച്ച് കൂടി കംഫർട്ടബിൾ ആണുങ്ങളുള്ള ​ഗ്യാങ്ങിലാണ് എന്നും .തന്റെ  ഒരു സ്ത്രീ സുഹൃത്തുക്കൾക്കും അധികം സ്ത്രീ സുഹൃത്തുക്കളില്ല എന്നും  വേതന തുല്യത എന്നൊക്കെ പറഞ്ഞ് വെറുതെ ഓരോ ചോദ്യങ്ങളുമായി വരുന്നതാണെന്നും ഷൈൻ പറയുന്നു.  ശമ്പളം കിട്ടാത്ത എത്ര ആൺസുഹൃത്തുക്കളുണ്ട് എന്നും ഷൈൻ ചോദിച്ചു

നിത്യ മേനോനാന്റെയും,  പാർവതി  തിരുവോത്തിന്റെയുമൊന്നും അത്ര പ്രതിഫലം കിട്ടാത്ത എത്ര നടന്മാരുണ്ട്. ഈ നടിമാരുടെ അച്ഛന്റെ   പ്രായത്തിലുള്ളവർ പ്രൊഡക്ഷനിൽ പാത്രം കഴുകുന്നുണ്ട്. വണ്ടി ഓടിക്കുന്നുണ്ട് എന്നും  ഒരു ദിവസം മുഴുവൻ  വർക്ക് ചെയ്താൽ ഒരു തൊഴിലാളിക്ക് കിട്ടുന്ന തുക രണ്ടായിരം രൂപ പോലും ആയിട്ടില്ല. ഇന്ന് വരുന്ന ആൾക്കാർക്ക് നടനാണെങ്കിലും നടിയാണെങ്കിലും എത്ര കാശാണ് കിട്ടുന്നത് എന്നും ഷൈൻ പറഞ്ഞു. സിനിമയിൽ
ആൺ പെൺ വ്യത്യാസം വെച്ചല്ല ശമ്പളവും സ്ഥാനവും കൊടുക്കുന്നത് എന്നും താരങ്ങളുടെ  അവരുടെ ഡിമാന്റ് അനുസരിച്ചാണെന്നു ഷൈൻ പറഞ്ഞു. 

നയൻതാരയുടെ അത്ര ശമ്പളം കിട്ടാത്ത നടൻമാരുണ്ടെന്നും ഷൈൻ ടോം ചാക്കോ അഭിപ്രായപ്പെടുന്നുണ്ട്. അന്ന്ക ഞ്ചാവ് ഉപയോ​ഗിച്ചതിന് അല്ല തന്നെ  പിടിച്ചത് എന്നും, താൻ ഉപയോഗിച്ചത്  കൊക്കെയ്നാണ് എന്നും . അത് പോലും മനസിലായിട്ടില്ല എന്നും ഷൈൻ പറയുന്നു .  കള്ള് കുടിക്കുന്നയാൾ മരിച്ചാൽ കള്ള് കുടിച്ചത് കൊണ്ടാണ് മരിച്ചതെന്ന് പറയും. പക്ഷെ മനുഷ്യൻ  ജനിച്ചത് കൊണ്ടാണ് മരിക്കുന്നത് എന്നാണ് താരത്തിന്റെ അഭിപ്രായം. എന്ത് ഉപയോ​ഗിച്ചാലും ഇല്ലെങ്കിലും ഒരു സമയം കഴിഞ്ഞാൽ മരിക്കും ലഹരി  ഉപയോ​ഗിക്കാത്ത ആൾ നല്ലയാൾ ആവുന്നില്ല. ലഹരി ഉപയോ​ഗിക്കുന്നയാൾ മോശവ്മാവുന്നില്ല. കഞ്ചാവൊക്കെ ദൈവം സൃഷ്ടിച്ചതാണ്അതുകൊണ്ട്  ദൈവത്തെ അറസ്റ്റ് ചെയ്യുമോ. 
മുൻപ് കൂടുതൽ ആക്ടീവ് ആകാൻ വേണ്ടി ഖനികളിൽ ഉള്ളവർക്ക് കൊക്കെയ്ൻ കൊടുക്കുമായിരുന്നുവെന്നും  പട്ടാളക്കാർക്ക് ശൈത്യത്തിൽ  കൊടുക്കുമായിരുന്നു. ഹിറ്റ്ലർ പടയാളികൾക്ക് കൊടുത്തിട്ടുണ്ട് എന്നും ഷൈൻ ബിയായ വാദം ഉയർത്തുന്നു. എല്ലാ പ്രൊഫഷനെയും കാണിക്കുന്നവരാണ് ആക്ടേർസ്.  ഒരു ആക്ടറായിട്ട് സി​ഗരറ്റ് വലിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെന്നെ കളിയാക്കില്ലേഎന്നും ഓരോ ആക്ടറിനും  അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും അവരുടെ   പിന്നാലെ നടന്ന് അവരെന്താണ് വലിക്കുന്നത്, കുടിക്കുന്നത് എന്നൊക്കെ പറയുന്നവർക്ക്  യാതൊരു പണിയുമില്ലെന്നും ഷെെൻ ടോം ചാക്കോ വാ​ദിക്കുന്നു.