മലയാള സിനിമയിൽ ഇപ്പോൾ ഏറെ ശ്രെധ ആർജ്ജിച്ചു നിൽക്കുന്ന താരം തന്നെയാണ് അജുവർഗീസ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിൽ മുഴുനീളൻ റോളിൽ വന്ന അജു പിന്നീട് നിരവധി കഥാപാത്രങ്ങൾ അഭിനയിച്ച് ഭലിപ്പിക്കുകയുണ്ടായി.ഇതിന് പുറമെ നിരവധി അവാർഡുകൾക്കും താരം അർഹമായിട്ടുണ്ട്

ഇപ്പോഴിതാ തന്റെ കരിയറിലെ മോശം ചിത്രത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുവാണ് താരം എന്നാൽ ആ ചിത്രം തന്നെയാണ് തനിക്ക് പ്രിയപ്പെട്ടത് എന്ന് കൂടി താരം കൂട്ടി ചേർത്തു. ആ സിനിമ പലസാഹചര്യങ്ങളിലും തന്നോടൊത്തു നിൽക്കുന്ന സിമയാണെന്നും അങ്ങനെ പ്രിയപ്പെട്ടതാകാൻ കാരണമായത് ജഗതി എന്നൊരു മഹാന്റെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതാണ് എന്നും ആ സമയത്ത് അദ്ദേഹത്തിന്റെ കാൽ തൊട്ടു വണങ്ങി അഭിയത്തിലേക്കു കടക്കാൻ സാധിച്ചു എന്നതുമാണെന്ന് അജു പറയുന്നത്.

പുതുമുഖങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ ഒരുക്കിയ മലര്‍വാടി ആര്‍ട്സ് ക്ലബ്’പ്രദർശനത്തിന് എത്തുന്നത് 2012-ലാണ്. ഒത്തുമിക്ക കഥാപാത്രങ്ങളും പുതുമുഖങ്ങൾ ആയിരുന്നെങ്കിലും ബിഗ് സ്‌ക്രീനിൽ വലിയ വിജയം കൈവരിക്കാൻ സാധിച്ചിരുന്നു. മലർവാടി ഇന്ന് കാണുബോൾ ചമ്മൽ ഉണ്ടകുന്നുണ്ടന്നും അതിനെ കുറിച്ച് നിവിൻപോളി അടക്കം പറയുമെന്നും താരം കൂട്ടിച്ചേർത്തു.അതിൽ ഏറ്റവും ചളിപ്പ് തോന്നിയത് എന്റെ കഥാപാത്രം ആയിരുന്നു എന്നും അജു പറയുന്നു.
twitter follower kaufen