എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ’, ഉര്‍വ്വശി വ്യകത്മാക്കി. ഒരു നായക നടന് ചില ഗുണങ്ങള്‍ വേണമെന്നൊക്കെ ആളുകള്‍ വിചാരിച്ചിരുന്ന സമയത്ത് അതിനെയൊക്കെ മറികടന്ന് വളരെ ആത്മവിശ്വാസത്തോടെ വന്നൊരു നടനാണ് ശ്രീനിയേട്ടൻ.അഭിനയ മികവ് കൊണ്ട് ഏവരെയും വിസ്മയിപ്പിച്ചിട്ടുള്ള താരമാണ്  മലയാളത്തിന്റെ പ്രിയ നടിയായ ഉര്‍വ്വശി. മലയാളത്തിലെയും തമിഴിലെയുമെല്ലാം പ്രഗല്‍ഭ സംവിധായകരുടെ ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍ താരങ്ങളുടെയടക്കം നായികയായി ഉർവശ്ശി വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്.  എന്നാല്‍ സൂപ്പര്‍ സ്റ്റാറുകളുടെ നിഴലില്‍ നില്‍ക്കുന്ന നായികയേ ആയിരുന്നില്ല ഉര്‍വ്വശി. തന്റെ സ്വതസിദ്ധമായ പ്രകടനം കൊണ്ട് അവര്‍ക്കൊപ്പമോ അവര്‍ക്ക് ഒരുപടി മുകളിലോ നില്‍ക്കാൻ ഉർവശിക്ക് സാധിച്ചിരുന്നു. മലയാളത്തിലെ മുൻനിര താരങ്ങള്‍ക്കൊപ്പമെല്ലാം മികച്ച കോംബോ ഉണ്ടാക്കാൻ സാധിച്ച നടി കൂടിയാണ് ഉര്‍വ്വശി. മോഹൻലാല്‍, ജയറാം, ശ്രീനിവാസൻ, ജഗദീഷ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നിരവധി ഹിറ്റുകളുടെ ഭാഗമാകാൻ ഉര്‍വ്വശിക്ക് സാധിച്ചു. അഭിനയിച്ച നായകന്മാരുടെ കൂട്ടത്തില്‍ ഉര്‍വ്വശിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ശ്രീനിവാസൻ. നടി തന്നെ ഇക്കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.ഇപ്പോഴിതാ, ശ്രീനിവാസനെ കുറിച്ച്‌ ഉര്‍വ്വശി പറഞ്ഞ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ശ്രീനിവാസന് പണ്ട് മുതലേ സൂപ്പര്‍സ്റ്റാറുകളെക്കാള്‍ കോണ്‍ഫിഡൻസ് ഉണ്ടായിരുന്നുവെന്നാണ് ഉര്‍വ്വശി പറയുന്നത്. അക്കാര്യത്തില്‍ താൻ എന്നും ആരാധിക്കുന്ന നടനാണ് അദ്ദേഹമെന്നും ഉര്‍വശി പറയുന്നു. ഉർവശിയുടെ ഏറ്റവും പുതിയ ചിത്രമായ ജലധാര പമ്പ് സെറ്റിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ഉർവശി ശ്രീനിവാസനെ കുറിച്ചുള്ള ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞത്.ജഗദീഷിനെ പോലുള്ള മുൻനിര നടന്മാരുടേത് അല്ലാത്ത ചിത്രങ്ങളില്‍ നായികയായി വന്നപ്പോഴുള്ള അനുഭവം എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. ഒരു നടന്റെ യോഗ്യത എന്താണെന്ന് സ്‌ക്രീനില്‍ കാണുന്ന പെര്‍ഫോമൻസ് വെച്ച്‌ മാത്രമാണ് താൻ അളക്കുന്നതെന്നും അതിന് അപ്പുറത്ത് ഒന്നും തന്നെയില്ല എന്നും ഉര്‍വ്വശി വ്യക്തമാക്കി. സ്വഭാവം വച്ചാണെങ്കില്‍ പലരുടെയും കൂടെ അഭിനയിക്കാതെ ചിലരുടെ കൂടെ മാത്രമായി അഭിനയിക്കേണ്ടി വരും. അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യമില്ലെന്നും ഉര്‍വ്വശി പറഞ്ഞു.കോണ്‍ഫിഡൻസിന്റെ കാര്യത്തില്‍ താൻ എന്നും ആരാധിക്കുന്ന നടനാണ് ശ്രീനിവാസൻ. അദ്ദേഹത്തിന് പണ്ടും സൂപ്പര്‍സ്റ്റാറുകളെക്കാള്‍ കോണ്‍ഫിഡൻസാണെന്നും ഉര്‍വ്വശി പറഞ്ഞു. ‘എന്റെ ഉള്ളില്‍ ഒരു കലാകാരനുണ്ട് അത് ഇഷ്ടപ്പെടുന്ന ജനങ്ങളുമുണ്ട്. എന്നാണ് ശ്രീനിവാസൻ പറഞ്ഞിട്ടുള്ളത്. ആ കോണ്‍ഫിഡൻസിന്റെ വലിയ ആരാധികയാണ് ഞാൻ’, ഉര്‍വ്വശി വ്യകത്മാക്കി. ഒരു നായക നടന് ചില ഗുണങ്ങള്‍ വേണമെന്നൊക്കെ ആളുകള്‍ വിചാരിച്ചിരുന്ന സമയത്ത് അതിനെയൊക്കെ മറികടന്ന് വളരെ ആത്മവിശ്വാസത്തോടെ വന്നൊരു നടനാണ് ശ്രീനിയേട്ടൻ. അദ്ദേഹത്തിന്റെയുള്ളില്‍ ഒരു മികച്ച നടനുണ്ട്, ഒരു തിരക്കഥാകൃത്തുമുണ്ട്. ഏതൊരു വലിയ നടിയുടെ കൂടെ അഭിനയിച്ചാലും അദ്ദേഹത്തിനറിയാം പുള്ളിക്ക് ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടെന്ന്. എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് അതാണ്. കഴിവുണ്ടെങ്കില്‍ നമ്മളെ ജനങ്ങള്‍ അംഗികരിക്കും എന്ന ആത്മവിശ്വാസം.