സിനിമപ്രേഷകരുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്, രഘുവിന്റെ ചില ദുശീലങ്ങൾ ആയിരുന്നു ഈ ബന്ധം ശിഥിലമാകാനുള്ള കാരണമെന്നു ഒരിക്കൽ രോഹിണി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ ദാമ്പത്യം തകരാനുള്ള കാരണത്തെ കുറിച്ച് നടി പറയുകയാണ്. ഒത്തിരി പരിശ്രമങ്ങൾ  നടത്തിയിട്ടും  രഘുവിന്റെ ആ ശീലം തനിക്കു നിർത്താൻ കഴിഞ്ഞിരുന്നില്ല, ഞാൻ ശരിക്കും ആ കാര്യത്തിൽ തോറ്റു പോയി  രോഹിണി പറയുന്നു.

രഘു തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു,മകൻ ജനിച്ചതിനു ശേഷവും രഘുവിന് ഒരു മാറ്റവും ഇല്ലായിരുന്നു, അവൻ വളർന്നതിനു ശേഷവും ഞങ്ങൾ ഒരുമിച്ചു പരിശ്രമിച്ചു രഘുവിന്റെ ഈ ദുശീലം മാറ്റാൻ, എങ്കിലും  രഘുവുമായുള്ള  സൗഹൃദം ഉപേക്ഷിച്ചിരുന്നില്ല. കാരണം മകൻ ഋഷി ആണ്. ഞാൻ ശരിക്കും രഘുവിനോട് ആല്ല തോറ്റുപോയതു രഘുവിന്റെ അഡീഷനോടെ ആയിരുന്നു. ഇങ്ങനെ അഡീഷൻ  ഉള്ളവർക്കു അതിൽ നിന്നും പിന്തിരിയാൻ കഴിയില്ല ,ഞങ്ങൾ ഇരുവരും വേർപിരിഞ്ഞെങ്കിലും ഞങ്ങളുടെ സൗഹൃദ൦ ഉപേക്ഷിച്ചിരുന്നില്ല , ഞാൻ മകന് വേണ്ടി തന്നെയാണ് വേര്പിരിഞ്ഞിട്ടും അടുത്ത്അടുത്ത്  ഫ്ലാറ്റുകളിൽ താമസിച്ചത് കാരണം രഘുവിനെ റിഷിയോടു  അത്രമാത്രം അടുപ്പം ഉണ്ടായിരുന്നു.

അവൻ വളർന്നതിനു ശേഷം ഞങ്ങൾ ഒരുമിച്ചു ജീവിക്കണം എന്നാഗ്രഹം വരുകയാണെങ്കിൽ ഒന്നിച്ചു താമസിക്കാൻ വേണ്ടി ആയിരുന്നു ഞാൻ അങ്ങനെ അടുത്തടുത്ത് ഫ്ലാറ്റുകൾ നോക്കിയത്. ഞങ്ങൾ വേർപിരിഞ്ഞ വേദന ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു ഞാൻ അങ്ങനെ ഫ്ലാറ്റുകൾ  നോക്കിയത്.ഒരിക്കൽ ഞാൻ  രഘുവിനോട് പറഞ്ഞു നിങ്ങളുടെ ദുശീലം മാറ്റ് നിങ്ങളെ റിഷി  നോക്കിക്കൊള്ളും എന്നാൽ രഘു അത് ചെവികൊണ്ടില്ല രോഹിണി പറയുന്നു.